ETV Bharat / state

വിരലുകൾ അറ്റുതൂങ്ങിയ പിഞ്ചുകുഞ്ഞിന്‍റെ ശസ്ത്രക്രിയ വൈകിയത് 36 മണിക്കൂർ; കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

അസം സ്വദേശികളായ ഷാഹുൽ - ഡിന്നിമയി സഹു ദമ്പതികളുടെ മകൾക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ദുരനുഭവം ഉണ്ടായത്.

Health Minister on Medical College surgery delay  Health Minister Veena George intervention  delay in surgery at Thiruvananthapuram Medical College  വിരലുകൾ അറ്റുതൂങ്ങിയ നിലയിൽ പിഞ്ചുകുഞ്ഞ്  മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ വൈകിയ സംഭവം  ശസ്ത്രക്രിയ വൈകിയതിൽ ആരോഗ്യമന്ത്രി വീണ ജോർജ്  മെഡിക്കൽ കോളജ് ശസ്ത്രക്രിയ വൈകിയത് 36 മണിക്കൂർ
വിരലുകൾ അറ്റുതൂങ്ങിയ പിഞ്ചുകുഞ്ഞിന്‍റെ ശസ്ത്രക്രിയ വൈകിയത് 36 മണിക്കൂർ; ഒടുവിൽ ആരോഗ്യമന്ത്രിയുടെ ഇടപെടൽ
author img

By

Published : May 29, 2022, 4:35 PM IST

തിരുവനന്തപുരം: കതകിനിടയിൽപ്പെട്ട് കൈവിരലുകൾ അറ്റുതൂങ്ങിയ കുട്ടിയ്ക്ക് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ വൈകിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ ഇടപെടൽ. കുട്ടിക്ക് അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്‌ച വരുത്തിയിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കരമന സത്യൻ നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ ഷാഹുൽ - ഡിന്നിമയി സഹു ദമ്പതികളുടെ മകൾക്കാണ് ദുരനുഭവമുണ്ടായത്.

സംഭവം തിരുവനന്തപുരം മെഡിക്കൽ കോളജിൽ: വെള്ളിയാഴ്‌ച (മെയ് 27) ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കുട്ടിയുടെ ഇടതുകൈയിലെ മൂന്നു വിരലുകളാണ് കതകിനിടയിൽപ്പെട്ട് മുറിഞ്ഞു തൂങ്ങിയത്. കുട്ടിയെ ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മറ്റെവിടെയെങ്കിലും കൊണ്ടുപോകാനായിരുന്നു നിർദേശം.

ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നതിനാൽ കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ കഴിയുന്നതുവരെ കുട്ടിക്ക് ഭക്ഷണം നൽകരുതെന്നും നിർദേശിച്ചു. മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്കായി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.

മണിക്കൂറുകൾ കാത്തിരുന്നിട്ടും ശസ്ത്രക്രിയ നടത്താത്ത സാഹചര്യത്തിൽ ഡിന്നിമയി കൗൺസിലർ കരമന അജിത്തിനെ ഫോണിൽ ബന്ധപ്പെട്ടു. കൗൺസിലറുടെ ഇടപെടലിലൂടെ ഇന്നലെ രാത്രി ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെയായിരുന്നു ആരോഗ്യമന്ത്രിയുടെ ഇടപെടൽ.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.