തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഡോക്‌ടര്‍മാരുടെ സമരം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ഡോക്‌ടർമാരുമായി ശമ്പള പരിഷ്‌കരണം സംബന്ധിച്ച ചർച്ച നടത്തിയിരുന്നു. അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഡോക്‌ടർമാരെ അറിയിച്ചിട്ടുണ്ട്. എന്നിട്ടും കൊവിഡ് വാക്‌സിനേഷൻ നടക്കുന്ന സമയത്ത് സമരം പ്രഖ്യാപിച്ചത് അനാവശ്യ നടപടിയാണെന്നും സമരത്തില്‍ നിന്ന് ഡോക്‌ടർമാർ പിൻമാറണമെന്നും ആരോഗ്യ മന്ത്രി തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജ് ഡോക്‌ടര്‍മാരുടെ സമരം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് മന്ത്രി കെകെ ശൈലജ
സമരത്തില്‍ നിന്ന് ഡോക്‌ടർമാർ പിൻമാറണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ആവശ്യപ്പെട്ടു