ETV Bharat / state

ഇ പി ജയരാജനെതിരായ ആരോപണം; ഹൈക്കോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് യുഡിഎഫ്

റിസോർട്ട് വിവാദത്തിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെയുള്ള ഗുരുതര ആരോപണങ്ങളുണ്ടെന്നും ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്‌തമാക്കുമെന്നും യുഡിഎഫ് കൺവീനർ എം എം ഹസൻ.

എം എം ഹസൻ  MM Hassan  ഇ പി ജയരാജൻ  യുഡിഎഫ്  ബഫർ സോൺ  E P Jayarajan  എ കെ ആന്‍റണി  ഇ പി ജയരാജനെതിരെ എം എം ഹസൻ  യുഡിഎഫ് ഏകോപന സമിതി യോഗം  UDF  ബഫർ സോണ്‍ വിഷയത്തിൽ എംഎം ഹസൻ  ഇ പി ജയരാജനെതിരായ ആരോപണം  central agency investigation against ep jayarajan  യുഡിഎഫ് കൺവീനർ എം എം ഹസൻ
ഇ പി ജയരാജനെതിരെ കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്ന് എം എം ഹസൻ
author img

By

Published : Dec 30, 2022, 9:54 PM IST

ഇ പി ജയരാജനെതിരെ കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്ന് എം എം ഹസൻ

എറണാകുളം: ഇ പി ജയരാജനെതിരായ ആരോപണത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ബഫർ സോൺ വിഷയത്തിൽ സർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചതായും ഹസൻ അറിയിച്ചു.

കൊച്ചിയിൽ നടന്ന യുഡിഎഫ് ഏകോപന സമിതി യോഗ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഇ പി ജയരാജനെതിരായ റിസോർട്ട് വിവാദത്തിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെയുള്ള ഗുരതരമായ ആരോപണമാണ് ഉയർന്നിട്ടുള്ളത്. ഈ വിഷയത്തിൽ അന്വേഷണമാവശ്യപ്പെട്ട് ജനുവരി നാലിന് പഞ്ചായത്ത് തലത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി പത്തിന് യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ധർണ നടത്തും. ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന് ആറ് മാസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സർക്കാരിൻ്റേത് ഗുരുതരമായ കൃത്യവിലോപമാണ്. മാപ്പർഹിക്കാത്ത കുറ്റമാണ് സർക്കാർ ചെയ്‌തത്.

കർഷകരുടെ ആശങ്ക ഇത്രയും ഗുരുതരമാക്കിയത് സർക്കാരാണ്. മലയോര മേഖലയിൽ ശക്തമായ സമരം ഉയർന്ന് വരുമെന്ന് കണ്ടപ്പോഴാണ് സർക്കാർ ഉണർന്നത്. നേരിട്ടുള്ള സർവേ നടത്തി ആ റിപ്പോർട്ട് മാത്രമേ കോടതിയിൽ കൊടുക്കാവു എന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

പ്രതിഷേധം ശക്‌തമാക്കും: ബഫർ സോൺ വിഷയങ്ങൾ ബാധിക്കുന്ന എല്ലാ പഞ്ചായത്തുകളിലും ജനുവരി അഞ്ച് മുതൽ കർഷക പ്രതിഷേധ സംഗമങ്ങൾ നടത്തും. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് എം പിയുടെ നേതൃത്വത്തിൽ ജൂൺ 13 മുതൽ 23 വരെ കുമളിയിൽ നിന്നും അടിമാലി വരെ കാൽനട ജാഥയും നടത്തും.

റബ്ബർ ബോർഡ് നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ചും, 200 രൂപ റബ്ബറിന് വില നൽകി സംഭരണം വേണമെന്നാവശ്യപ്പെട്ട് ജനുവരി രണ്ടാം വാരത്തിൽ കോട്ടയം റബർ ബോർഡ് ഓഫിസിലേക്ക് യുഡിഎഫ് ലോങ്ങ് മാർച്ച് നടത്തുമെന്നും എം എം ഹസൻ വ്യക്‌തമാക്കി.

ALSO READ: ക്ലിഫ് ഹൗസിൽ നിർമിച്ച കുളത്തിൽ പട്ടിയെ കുളിപ്പിക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ അത് തന്നെയാണോ ചെയ്യുന്നത്: എം എം ഹസ്സൻ

അതേസമയം എ കെ ആന്‍റണിയുടെ ഭൂരിപക്ഷ സമുദായത്തെ കൂടെ നിർത്തണമെന്ന പ്രസ്‌താവനയിൽ ആശയ കുഴപ്പമില്ലെന്നും ഹസൻ പറഞ്ഞു. മുസ്ലിം ലീഗ് ആൻ്റണിയുടെ പ്രസ്‌താവനയോട് ഒരു എതിർപ്പും പ്രകടിപ്പിച്ചില്ല. മത വിശ്വാസി അല്ലാത്ത എ കെ ആൻ്റണി പൂർണ മതേതര വിശ്വാസിയാണ്.

കാവിയുടുക്കുന്നവരും അമ്പലത്തിൽ പോകുന്നവരും സംഘപരിവാറിനെ പിന്തുണക്കുന്നവരല്ലെന്ന് എ കെ ആൻ്റണി പറഞ്ഞത് കേരളത്തിലെ മാർക്‌സിസ്റ്റ് പാർട്ടിയോടാണ്. കുറി തൊടുന്നവരെ സംഘിയാക്കുന്നത് പിണറായി വിജയനും സിപിഎമ്മുമാണ്.

ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിച്ച് രാഷ്ട്രീയ ലാഭം നേടുന്നവരാണ് സിപിഎം. കൂടാതെ സംസ്ഥാനത്ത് ലഹരി മാഫിയയും തഴച്ച് വളരുന്നുണ്ട്. ലഹരി മാഫിയയെ നിയന്ത്രിക്കുന്നത് സംസ്ഥാനം ഭരിക്കുന്നവർ തന്നെയാണെന്നും എം എം ഹസൻ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.