03.06 pm:
- കൈകുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെ പത്തനംതിട്ട മല്ലപ്പള്ളി ടൗണിൽ എസ്.ഡി.പി.ഐ പ്രവർത്തകർ തടഞ്ഞു.
01.24 pm:
- തിരുവനന്തപുരത്ത് ഹർത്താൽ അനുകൂലികളായ 20 പേരെ പൊലീസ് കസ്റ്റസിയിലെടുത്തു.
01.15 pm:
- ഹർത്താലിനോടനുബന്ധിച്ച് സംസ്ഥാനത്താകെ കരുതൽ തടങ്കലിലെടുത്തത് 233 പേരെ.
- എറണാകുളത്ത് 55 പേരെ കരുതൽ തടവിലാക്കി.
- തൃശ്ശൂർ -51, ഇടുക്കി-35, പാലക്കാട് - 21, കണ്ണൂർ-13, കോട്ടയം - 12 , വയനാട് - 8, മറ്റു ജില്ലകളിൽ നിന്നായി 38 പേർ എന്നിങ്ങനെയാണ് കരുതൽ തടങ്കലിലുള്ളത്
01.00 pm:
- നിലമ്പൂരിൽ ഹർത്താലിന്‍റെ ഭാഗമായി നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.അനുമതിയില്ലാതെ പ്രകടനം വിളിച്ചതിതാണ് കേസ് എടുത്തത്.
- വാഹനങ്ങൾ തടയാനോ, കടകൾ ബലമായി അടപ്പിക്കാനോ പൊലീസ് അനുവദിച്ചില്ല.
12.45 pm:
- തൃശൂരിൽ ഹര്‍ത്താലിനോടനുബന്ധിച്ച് പ്രകടനം നടത്താന്‍ ഒരുങ്ങിയ 12 പേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കലിന്‍റെ ഭാഗമായിട്ടാണ് അറസ്റ്റ്.
12.42 pm:
- ശബരിമല തീർഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് സമരസമതി നേതാക്കൾ കർശന നിർദ്ദേശം.
12.34 pm:
- കൊല്ലത്ത് ദീർഘദൂര കെഎസ്ആർടിസി സർവീസുകൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ജില്ലയിൽ ഒട്ടേറെ ഇടങ്ങളിൽ ബസുകൾക്ക് നേരെ ആക്രമണമുണ്ടായതിനാലാണ് സുരക്ഷ
12.30 pm:
- കോഴിക്കോട് നഗരത്തിൽ വാഹനം തടഞ്ഞ നാല് യുവാക്കളെ അറസ്റ്റ് ചെയ്ത് നീക്കി
12.27 pm:
- കോഴിക്കോട് താമരശേരി ദേശീയ പാതയിൽ പുല്ലാഞ്ഞിമേട്, കാരാട്ടി, വട്ടക്കുണ്ട് എന്നിവിടങ്ങളിൽ ഹർത്താലനുകൂലികൾ കെ.എസ്.ആർ.ടി.സി ബസ് എറിഞ്ഞു തകർത്തു.
12.21 pm:
- കൊല്ലത്ത് മുഖംമൂടി വെച്ച് എത്തിയ സംഘം കെഎസ്ആർടിസി ബസ് എറിഞ്ഞുതകർത്തു
12.15 pm:
- ഹർത്താൽ ദിവസം യൂണിവേഴ്സിറ്റി പരീക്ഷ നടത്തിയതിനെതിരെ തിരുവനന്തപുരം ശ്രീകാര്യം ഗവ: ഇഞ്ചിനീയറിംഗ് കോളജിലെ മുഴുവൻ കുട്ടികളും ചേർന്ന് പരീക്ഷാ കൺട്രോളറെ ഉപരോധിച്ചു.
12.12 pm:
- മലപ്പുറം മണ്ടൂരിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
12.05 pm:
- തിരുവനന്തപുരം വെമ്പായത്ത് റോഡ് ഉപരോധിച്ച 41 എസ് ഡി പി ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
12.00 pm:
- കൊല്ലം സിറ്റി പരിധിയിൽ ഏഴ് പേരേയും റൂറൽ പൊലീസ് പരിധിയിൽ ഇരുപത് പേരേയുമാണ് കരുതൽ തടങ്കലിൽ എടുത്തത്.
- കെ.എസ്.ആർ.ടി.സിയും ജലഗതാഗത വകുപ്പ് ബോട്ടുകളും സർവീസ് നടത്തുന്നു.
11.58 am:
- കൊല്ലത്ത് ഹർത്താലനുകൂലികൾ ദേശീയപാത ഉപരോധിച്ചു. ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
- പോളയ തോട്ടിലും ജവഹർ ജംഗ്ഷനിലും കരുനാഗപ്പള്ളിയും കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. കെഎസ്ആർടിസി ഡ്രൈവർക്ക് പരിക്കേറ്റു.
11.56 am:
- കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഉപരോധിക്കാനെത്തിയ 20 ഓളം യുവതികളെ അറസ്റ്റ് ചെയ്ത് നീക്കി
11.54 am:
- അട്ടകുളങ്ങരയിൽ നിന്നും ഏജീസ് ഓഫീസിലേക്ക് സംയുക്ത സമിതി മാർച്ച് നടത്തുന്നു.
11.50 am:
- ഹർത്താലനുകൂലികളുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.
- സമരക്കാർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
11.43 am:
- കോഴിക്കോട് ഹർത്താൽ അനുകൂലികളും പൊലീസും തമ്മിൽ സംഘർഷം.
- മാധ്യമപ്രവർത്തകർക്ക് നേരെ സമരക്കാരുടെ അസഭ്യവർഷം
11.42 am:
- കോതമംഗലത്ത് ഹർത്താൽ പൂർണം. സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയില്ല. കടകളും സ്കൂളുകളുകളും അടഞ്ഞ് കിടക്കുന്നു.
11.39 am:
- ഹർത്താൽ അനുകൂല സംഘടനകൾ നടത്തുന്ന പ്രകടനറാലി കൊച്ചി കലൂരിൽ നിന്നും ആരംഭിച്ചു.
11.35 am:
- ഹർത്താൽ തളിപ്പറമ്പിൽ ഭാഗീകം. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും സർവ്വീസ് നടത്തുന്നുണ്ട്. സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നു.
11.30 am:
- തിരുവനന്തപുരത്ത് ഹർത്താൽ അനുകൂലികൾ കടകൾ നിർബന്ധിച്ച് അടപ്പിക്കുന്നു. ഒരു വഴിയാത്രക്കാരന് എസ്ഡിപിഐ പ്രവർത്തകരുടെ കല്ലേറിൽ പരിക്കേറ്റു. പൊലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം.
11.26 am:
- പത്തനംതിട്ട ജില്ലയിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് യാത്രചെയ്യാൻ പമ്പ സ്പെഷ്യൽ സർവീസുകൾ നടത്തുന്നു.
11.26 am:
- നിലമ്പൂരിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. അകമ്പാടത്ത് തുറന്ന കടകൾ അടപ്പിച്ചു.
- കെ.എസ്.ആർ.ടി.സി. സർവ്വീസിനെ ബാധിച്ചില്ല
11.15 am:
- തൃശ്ശൂർ കോർപ്പറേഷന് മുന്നിൽ പ്രതിഷേധിച്ച ഹർത്താൽ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
11.05 am:
- ബി.എസ്.പി- എസ്.ഡി.പി.ഐ എന്നിവർ സംയുക്തമായി പ്രതിഷേധ പ്രകടനo നടത്തി.
പതിനഞ്ചോളം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
11.01 am:
- പത്തനംതിട്ടയിൽ ഹർത്താൽ സമാധാനപരം
- കടകൾ അടഞ്ഞു കിടക്കുന്നു.
- ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. സ്വകാര്യ ബസുകൾ പൂർണമായും സർവീസ് നിർത്തിവെച്ചിരിക്കുകയാണ്.
10.58 am: ഹർത്താൽ കൊച്ചിയിൽ ഭാഗികം. കെ.എസ്.ആർ.ടി.സിയും, ഓട്ടോ ടാക്സി വാഹനങ്ങളും സാധാരണ പോലെ സർവ്വീസ് നടത്തുന്നു. കൊച്ചി മെട്രോ, ജലഗതാഗത സർവ്വീസുകളെയും ഹർത്താൽ ബാധിച്ചിട്ടില്ല. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നു .
10.56 am:
- പത്തനംതിട്ടയിൽ ഹർത്താൽ അനുകൂലികളെ കസ്റ്റഡിയിലെടുത്തു.
10.55 am:
- മലപ്പുറത്ത് കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. ചിലയിടങ്ങളിൽ കടകൾ നിർബന്ധിച്ച് അടപ്പിക്കാൻ ശ്രമം.
- ഹർത്താൽ അനുകൂലികൾ വിവിധയിടങ്ങളിൽ പ്രകടനം നടത്തി. ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാജർ നില കുറവ്.
- ജില്ലയിൽ അനിഷ്ട സംഭവങ്ങൾ ഇല്ല.
10.53 am:
- മലപ്പുറം ജില്ലയിൽ 19 കേസുകളിലായി 58 പേർ അറസ്റ്റിൽ.
-
അൻപതിലധികം പേർ കരുതൽ തടങ്കലിൽ.
-
ഹർത്താൽ അനുകൂല പ്രകടനം നടത്തിയതിന് ഉൾപ്പെടെ ഇരുനൂറിലധികം പേർക്കെതിരെ കേസ്.
-
സ്വകാര്യ ബസുകൾ ഒഴിച്ചു നിർത്തിയാൽ നിരത്തുകൾ സജീവം. കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തി.
10.48 am:
- തിരുവനന്തപുരം സി.ഇ.ടി യിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം
- പ്രതിഷേധം ഹർത്താൽ ദിനത്തിൽ പരീക്ഷ നടത്തുന്നതിനെതിരെ
- പരീക്ഷ ബഹിഷ്കരിച്ച് വിദ്യാർത്ഥികൾ പ്രിൻസിപ്പാലിനേയും പരീക്ഷാ ചുമതലയുള്ള അധ്യാപകനെയും ഉപരോധിച്ചു.
10.36 am:
- കാസർകോട് തൃക്കരിപ്പൂരിൽ ബി.ജെ.പി ഓഫീസ് ഹർത്താൽ അനുകൂലികൾ അടിച്ച് തകർത്തു.
- പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച പ്രകടനക്കാരെ അറസ്റ്റ് ചെയ്തു
10:31 am:
- തലശ്ശേരിയിൽ സർവ്വീസ് നടത്തിയ സ്വകാര്യ ബസ് തടയാൻ ശ്രമിച്ച ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരിയിൽ നിന്നും പാനൂരിലേക്ക് യാത്രക്കാരുമായി സർവീസ് നടത്തിയ ബസാണ് തടഞ്ഞത്.
10:30 am:
- ചുരുക്കം ചില സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. കടകമ്പോളങ്ങൾ ഇപ്പോഴും അടഞ്ഞുകിടക്കുന്നു. സ്വകാര്യ വാഹനങ്ങളും,ഓട്ടോ-ടാക്സി വാഹനങ്ങളും സർവ്വീസ് നടത്തുന്നു.
10.27 am:
- വയനാട്ടിൽ കരുതൽ കസ്റ്റഡിയിലായവരുടെ എണ്ണം 23 ആയി
- കരുനാഗപ്പള്ളി വവ്വാക്കാവിൽ ബൈക്കിലെത്തിയ 2 പേർ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻഭാഗത്തെ ചില്ല് തകർത്തു. ആർക്കും പരുക്കില്ല.
10.26 am:
- കൊല്ലത്ത് റെയിൽവേ സ്റ്റേഷനിലേക്ക് എസ്.ഡി.പി.ഐ പ്രവർത്തകരുടെ മാർച്ച്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
10:25 am:
- കണ്ണൂരിൽ 15 പേർ കരുതൽ കസ്റ്റഡിയിൽ.
10.12 am:
- ഹർത്താലുമായി ബന്ധപ്പെട്ട് എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്‍റ് ഇബ്രാഹിം തിരുവട്ടൂരിനെ കരുതൽ അറസ്റ്റ് ചെയ്തു.
10.09 am:
- കോഴിക്കോട്ട് തുറന്ന് പ്രവർത്തിച്ച ഹോട്ടൽ പൂട്ടിക്കാനെത്തിയ ഹർത്താൽ അനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി
- സ്കൂൾ ബസ് തടഞ്ഞ സമരാനുകൂലികളെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.
-
അൻവർ സാദത്ത്, മുഹമ്മദ് യുസുഫ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
10.07 am:
- മഞ്ചേരി 4 പേര് അറസ്റ്റിൽ. മഞ്ചേരി ടൗണിൽ പ്രകടനം നടക്കുന്നു
10.05 am:
- മലപ്പുറത്ത് മൊത്തം 67 പേർ കസ്റ്റഡിയിൽ
- 40 പേരെ കരുതൽ തടങ്കലിലാക്കി
- വാഹനം തടയാൻ ശ്രമിച്ച 27 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
10.00 am:
- ബി.എസ്.പി സംസ്ഥാന സെക്രട്ടറി ഹരി അരുമ്പിൽ, ജില്ലാസെക്രട്ടറി രവി പള്ളത്തേരി എന്നിവർ കരുതൽ തടങ്കലിൽ.
09.57am:
- പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു
09.55 am:
- പാലക്കാട് ചെർപ്പുളശേരിയിൽ 12 പേരും , ചാലിശേരിയിൽ രണ്ടു പേരും കസ്റ്റഡിയിൽ.
09.54 am:
- മലപ്പുറം പുത്തനത്താണി എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുന്നു
09.50 am:
- ഇടുക്കിയിൽ ഹർത്താൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല.
09.40 am:
- കാസർകോട് പൊലീസ്കാർക്ക് നേരെ കൈയ്യേറ്റം
09.22 am:
- കോട്ടയം ഇല്ലിക്കലിൽ റോഡ് ഉപരോധിക്കാനെത്തിയ ഹർത്താൽ അനുകൂലികളെ പൊലീസ് പിരിച്ച് വിട്ടു.
- മലപ്പുറം ജില്ലയിൽ ഇതുവരെ 11 പേർ കസ്റ്റഡിയിൽ
09.20 am:
- പത്തനംതിട്ടയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. മിക്ക കടകളും അടഞ്ഞു കിടക്കുകയാണ്.
09.15 am:
- ആലപ്പുഴയിൽ ഹർത്താലനുകൂലികൾ ബസ് തടഞ്ഞു തക്കോൽ ഊരി കൊണ്ടുപോയി. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
09.00 am:
- വാളയാറിൽ തമിഴ്ബസിന് നേരെ കല്ലേറ്
08.59 am:
- അരുവിക്കരയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം ബസിന്‍റെ ഗ്ലാസ് എറിഞ്ഞു തകർത്തു
- പേരൂർക്കട ഡിപ്പോയിലെ ബസാണ് അക്രമിക്കപ്പെട്ടത്.
08.55 am:
- തിരുവനന്തപുരം അരുവിക്കരയിൽ കെ.എസ്.ആർ ടി സി ബസിനു നേരെ കല്ലേറ്
08.53 am:
- പത്തനംതിട്ട ജില്ലയിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കരുതൽ തടങ്കലായി ഒരാളെ മാത്രമാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ജില്ലയിൽ കോന്നി, കടപ്ര എന്നിവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. പൊലിസിന്‍റെ വലിയ വിന്യാസം തന്നെയുണ്ട്.നിലവിൽ കെ എസ് ആർ ടി സി സ്വകാര്യ വാഹനങ്ങൾ സർവീസ നടത്തുന്നുണ്ട്.
08.48 am:
- തൃശൂരിൽ നിയമവിരുദ്ധമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത നൂറോളം പേരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കരുതല്‍ തടങ്കലില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
08.45 am:
- തൃശൂർ ജില്ലയിൽ കടകൾ അടഞ്ഞുകിടക്കുന്നു.കെഎസ്ആർടിസി യും ഏതാനും ചില സ്വകാര്യ ബസുകളും സർവ്വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും ഓട്ടോ ടാക്സി വാഹനങ്ങളും നിരത്തിലുണ്ട്.
08.37 am:
- കാസർകോട്ട് കെ.എസ്.ആർ.ടി.സി ബസുകൾ സർവ്വീസ് നടത്തുന്നില്ല. കർണ്ണാടക സ്റ്റേറ്റ് ബസുകളും ഓടുന്നില്ല.
- കാസർകോട് ജില്ലയിൽ സർവ്വീസ് നടത്താൻ കെ.എസ്.ആർ.ടി.സി അധികൃതർക്ക് ജില്ലാ കളക്ടറുടെ നിർദ്ദേശം.
08.33 am:
- ആലുവ കുട്ടമശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ബസ്സിന് നേരെയ കല്ലേർ
08.31 am:
- കൊച്ചിയിൽ സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്നില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. ഓട്ടോ-ടാക്സി വാഹനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്.
08.30 am:
- മലപ്പുറം നഗരത്തിൽ സമരക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധ മുദ്രാവാക്യം
08.29 am:
- പൊന്നാനി, കോട്ടക്കൽ ഒതുക്കുങ്ങൽ കരിങ്കല്ലത്താണി തുടങ്ങിയ മേഖലകളിൽ വാഹനങ്ങൾ തടഞ്ഞു.
08.28 am:
- കൊച്ചിയിൽ കെ.എസ്. ആർ.ടി.സി., കൊച്ചി മെട്രോ, ജലഗതാഗത സർവ്വീസുകൾ സാധാരണ ഗതിയിൽ.
08.27 am:
- ആലുവയിൽ വാഹനങ്ങൾ തടഞ്ഞ ഏഴ് ഹർത്താൽ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിലും റോഡ് ഉപരോധിച്ച ഹർത്താൽ അനുകൂലികളെ കസ്റ്റഡിയിലെടുത്തു.
08.00 am:
- ഇന്ന് നടക്കാനിരുന്ന പരീക്ഷകളിൽ മാറ്റമില്ലെന്ന് വിവിധ സർവ്വകലാശാലകൾ അറിയിച്ചു. സ്ക്കൂൾ പരീക്ഷകൾക്കും മാറ്റമില്ല.
07.00 am:
- ഹർത്താൽ അടിചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് പൊലീസ്. നാശനഷ്ടങ്ങൾക്ക് ഉത്തരവാദിത്തം ഹർത്താൽ പ്രഖ്യാപിച്ച സംഘടനകളുടെ നേതൃത്വങ്ങൾക്ക്.
06.30 am:
- ഹർത്താൽ രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെ
06.00 am:
- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രഖ്യാപിച്ചിരിക്കുന്ന 12 മണിക്കൂർ ഹർത്താൽ ആരംഭിച്ചു