തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മ സേന നടത്തുന്ന മാലിന്യ ശേഖരണത്തില്‍ 2023 ല്‍ വന്‍ വര്‍ദ്ധനവ്. മാലിന്യം തരം തിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കിയ വകയില്‍ എട്ട് കോടിയിലേറെ രൂപയാണ് കഴിഞ്ഞ വര്‍ഷം ഹരിത കര്‍മ്മ സേനയ്ക്കു ലഭിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 11, 572 മെട്രിക് ടണ്‍ മാലിന്യമാണ് ക്ലീന്‍ കേരള കമ്പനി ശേഖരിച്ചത്. സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള അജൈവ മാലിന്യങ്ങളുടെ നീക്കം ശക്തിപ്പെടുന്നതിന്‍റെ സൂചനയാണ് ഇത്രയധികം മാലിന്യങ്ങള്‍ ശേഖരിക്കാനായതെന്ന് വിലയിരുത്തപ്പെടുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനകള്‍ വഴി ഡിസംബര്‍ 25 വരെ ശേഖരിച്ച മാലിന്യത്തിന്‍റെ കണക്കാണ് പുറത്തുവന്നത്.
മാലിന്യം ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കിയത് വഴി ഹരിത കര്‍മ്മ സേനക്ക് 8.11 കോടി രൂപയാണ് ക്ലീന്‍ കേരള കമ്പനി കൈമാറിയത്. ചെരുപ്പ്, ബാഗ്, തെര്‍മോകോള്‍, ടയര്‍, മരുന്ന് സ്ട്രിപ്പ് തുടങ്ങിയ അജൈവ മാലിന്യങ്ങളാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ശേഖരിച്ചത്. 76,57,000 കിലോ മാലിന്യമായിരുന്നു 2021 - 22 കാലയളവില്‍ ശേഖരിച്ചത്. 6 കോടിയിലധികം രൂപയായിരുന്നു അന്ന് ക്ലീന്‍ കേരള കമ്പനിക്ക് മാലിന്യം കൈമാറിയതിലൂടെ ഹരിത കര്‍മ്മ സേന നേടിയത്.
ഓരോ വര്‍ഷവും ക്ലീന്‍ കേരള കമ്പനിയിലേക്ക് എത്തുന്ന മാലിന്യത്തിന്‍റെ തോതില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് വിലയിരുത്തി പൊതുജനങ്ങളില്‍ നിന്നും നേരിട്ട് മാലിന്യം സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ക്ലീന്‍ കേരള കമ്പനി(Decides To Open A New counter at Tvpm For Waste Collection). ഇതോടെ വീടുകളിലുള്ള എല്ലാ അജൈവ മാലിന്യങ്ങളും നേരിട്ട് വീട്ടുകാര്‍ക്കു തന്നെ കൗണ്ടറിലെത്തിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി മാത്രമാണ് ക്ലീന്‍ കേരള കമ്പനി മാലിന്യം ശേഖരിക്കുന്നത്. അജൈവ മാലിന്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് കൈമാറാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ തൃശൂര്‍ വേലക്കോട്, തിരുവനന്തപുരം മുട്ടത്തറ എന്നിവിടങ്ങളിലാകും നേരിട്ട് മാലിന്യം ശേഖരിക്കുക(Haritha Karma Sena Success Clean Kerala Company Decides To Open A New counter For Waste Collection). തൃശൂര്‍ വേലക്കോടില്‍ ക്ലീന്‍ കേരള കമ്പനിയുടെ തന്നെ (റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി) ആര്‍ ആര്‍ എഫ് നിലവില്‍ പ്രവൃത്തിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ക്ലീന്‍ കേരള കമ്പനിയുടെ അജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന മുട്ടത്തറയില്‍ മാലിന്യ ശേഖരണ കൗണ്ടര്‍ സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്.
അതാത് തദ്ദേശ സ്ഥാപനങ്ങളുടെ ഹരിത കര്‍മ്മ സേനയാണ് നിലവില്‍ ക്ലീന്‍ കേരള കമ്പനിക്ക് അജൈവ മാലിന്യം കൈമാറുന്നത്. സ്വകാര്യ കരാറുകാരെയും പല തദ്ദേശ സ്ഥാപനങ്ങളും ആശ്രയിക്കുന്നുണ്ട്. പുന:ചംക്രമണത്തിന് ചെലവേറെയുള്ള മാലിന്യം പല സ്വകാര്യ കരാറുകാരും തദ്ദേശ സ്ഥാപനങ്ങളുടെ മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകളില്‍ ഉപേക്ഷിച്ച് മടങ്ങുന്നതായി മുന്‍പ് പരാതി ഉയര്‍ന്നിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ രണ്ട് ജില്ലകളില്‍ ആരംഭിക്കുന്ന മാലിന്യ ശേഖരണ കൗണ്ടറുകള്‍ വര്‍ഷവാസാനത്തോടെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ക്ലീന്‍ കേരള കമ്പനി എം ഡി സുരേഷ് കുമാര്‍ പറഞ്ഞു.