തിരുവനന്തപുരം : ഹലാല്‍ വിവാദത്തില്‍ (halal controversy) സംസ്ഥാന വ്യാപകമായി ഫുഡ് സ്‌ട്രീറ്റ് (DYFI food street) സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. 'ഭക്ഷണത്തില്‍ മതം കലര്‍ത്തേണ്ട' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. രാവിലെ മുതല്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് വിവിധതരം ഭക്ഷണങ്ങള്‍ വിതരണം ചെയ്‌തു.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഫുഡ് സ്‌ട്രീറ്റ് അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ. റഹിം ഉദ്‌ഘാടനം ചെയ്‌തു. ഹലാല്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാറില്ലെന്ന് ബിജെപി നേതാക്കള്‍ക്ക് പറയാന്‍ കഴിയില്ല. എന്നിട്ടും അനാവശ്യമായ പ്രചരണം ചേരിതിരിവ് ഉണ്ടാക്കാനാണെന്ന് റഹിം ആരോപിച്ചു.
Also Read: Halal Controversy | 'ഹലാൽ സംസ്‌കാരം നിഷ്‌കളങ്കമല്ല' ; മതപരമായ കലഹമുണ്ടാക്കാനെന്ന് കെ.സുരേന്ദ്രൻ
കോണ്‍ഗ്രസിന്‍റെ ഒരൊറ്റ നേതാവ് പോലും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേരളത്തിലെ ഒരു ഹോട്ടലിന് നേരെയും ഭക്ഷണത്തിന്‍റെ പേരില്‍ അതിക്രമം നടത്താന്‍ ഡിവൈഎഫ്‌ഐ അനുവദിക്കില്ലെന്നും റഹീം പറഞ്ഞു. കവി മുരുകന്‍ കാട്ടാക്കട അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.