ETV Bharat / state

കേരള പൊലീസിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്‌തു ; പിന്നില്‍ 'ഓക്ക് പാരഡൈസ്'

3.14 ലക്ഷം ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്

Hacked kerala police twitter account  കേരള പൊലീസിൻ്റെ ഔദ്യോഗിക ടിറ്റർ പേജ് ഹാക്ക് ചെയ്‌തു  കേരള പൊലീസിൻ്റെ ഔദ്യോഗിക ടിറ്റർ പേജ് ഹാക്ക് ചെയ്‌ത് ഓക്ക് പാരഡൈസ്  official Twitter page of the Kerala Police has been hacked
കേരള പൊലീസിൻ്റെ ഔദ്യോഗിക ടിറ്റർ പേജ് ഹാക്ക് ചെയ്‌തു; പിന്നില്‍ 'ഓക്ക് പാരഡൈസ്'
author img

By

Published : Jun 8, 2022, 10:39 PM IST

തിരുവനന്തപുരം : കേരള പൊലീസിൻ്റെ ഔദ്യോഗിക ടിറ്റർ പേജ് ഹാക്ക് ചെയ്‌തു. 'ഓക്ക് പാരഡൈസാ'ണ് ഹാക്ക് ചെയ്‌തത്. സോഷ്യൽ മീഡിയയിൽ സജീവമായ പൊലീസിൻ്റെ ട്വിറ്റർ അക്കൗണ്ടിൽ 3.14 ലക്ഷം ഫോളോവേഴ്‌സാണുള്ളത്.

2013 സെപ്‌റ്റംബര്‍ മുതൽ സജീവമായ അക്കൗണ്ടാണ്. ബുധനാഴ്‌ച രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിൽ നിന്നും കേരള പൊലീസിൻ്റെ നിരവധി ഔദ്യോഗിക പോസ്റ്റുകൾ നീക്കം ചെയ്‌തിട്ടുണ്ട്. ഹാക്ക് ചെയ്‌തവർ 'ഓക് പാരഡൈസ്' എന്നാണ് അക്കൗണ്ടിന് പുതിയ പേര് നൽകിയിരിക്കുന്നത്.

എൻ.എഫ്.ടി വിപണനം ആണ് ഇപ്പോള്‍ ഇതിലൂടെ നടക്കുന്നത്. സൈബർ സുരക്ഷയെക്കുറിച്ചായിരുന്നു ഹാക്ക് ചെയ്യപ്പെടുന്നതിന് മുന്‍പുള്ള അവസാന പോസ്റ്റ്. പിന്നാലെയാണ് ഹാക്കിങ്ങ് നടന്നത്. അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.