ETV Bharat / state

സിപിഎം പവർ ഹൗസ് കണ്ണൂർ തന്നെ; സംഘടനാ കരുത്തിൽ ഇത്തവണയും മുന്നിലെന്ന് എം വി ജയരാജന്‍ - JAYARAJAN ON KANNUR CPM

പോളിറ്റ് ബ്യൂറോ അംഗം ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി. ജില്ലാ സമ്മേളനത്തിന് ഫെബ്രുവരി ഒന്നിന് തുടക്കമാകും.

CPM KERALA  CPM KANNUR  MV JAYARAJAN CPM  CPM PARTY CADRE SYSTEM
M V Jayarajan (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 29, 2025, 1:06 PM IST

കണ്ണൂർ: സിപിഎമ്മിനെ സംബന്ധിച്ച് കണ്ണൂർ അവരുടെ പവർ ഹൗസ് ആണ്. പോളിറ്റ് ബ്യൂറോ അംഗം ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയാണ്. കേരളത്തിന്‍റെ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇപി ജയരാജൻ, പി കെ ശ്രീമതി ടീച്ചർ, കെ കെ ശൈലജ ടീച്ചർ എന്നിവർ കണ്ണൂരിൽ നിന്നാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിപിഎം അംഗങ്ങളും വർഗ ബഹുജന സംഘടനാ അംഗവുമുള്ള ജില്ലാ ഘടകവും ഇത്തവണയും കണ്ണൂർ തന്നെ. 4421 ബ്രാഞ്ചുകളും 249 ലോക്കൽ കമ്മിറ്റികളും 18 ഏരിയ കമ്മിറ്റികളും ഉൾപ്പെടുന്ന ജില്ലയിൽ 65550 പാർട്ടി അംഗങ്ങളാണ് നിലവിലുള്ളത്. ബംഗാളിലെ നോർത്ത് പർഗാനാസ് ജില്ലയെ ആറു വർഷം മുമ്പാണ് കണ്ണൂർ ജില്ല മറികടന്നത്.

കഴിഞ്ഞ സമ്മേളന കാലയളവിനേക്കാൾ 174 ബ്രാഞ്ചുകളും 6 ലോക്കൽ കമ്മിറ്റികളും കണ്ണൂരിൽ കൂടി. 3862 പാർട്ടി അംഗങ്ങളും ഇത്തവണ വർധിച്ചു. 136275 അംഗങ്ങളാണ് ഏഴ് പ്രധാന വർഗ ബഹുജന സംഘടനകളിൽ ആയി മൂന്ന് വർഷത്തിനിടയിൽ വർധിച്ചത്. ഇപ്പോൾ
2951370 അംഗങ്ങൾ വിവിധ സംഘടനകളിൽ ഉണ്ട്.

എം വി ജയരാജൻ മാധ്യമങ്ങളോട് (ETV Bharat)

പാർട്ടിയിൽ വനിതകളുടെ അംഗസംഖ്യയും കൂടുതൽ കണ്ണൂരിലാണ്. ആകെയുള്ള പാർട്ടി അംഗങ്ങളിൽ 32.9% വനിതകളാണ്. രണ്ട് ലോക്കൽ സെക്രട്ടറിമാരും 242 ബ്രാഞ്ച് സെക്രട്ടറിമാരും വനിതകളായുണ്ട്. ആദിവാസി പുനരധിവാസ ഗ്രാമമായ ആറളം ഫാമിലും സിപിഎം അംഗങ്ങളിൽ 47 ശതമാനവും സ്ത്രീകളാണ് എന്നതാണ് പാർട്ടിയുടെ കണക്ക്. ജില്ലാ സമ്മേളനത്തിനു മുന്നോടിയായി തയ്യാറാക്കുന്ന റിപ്പോർട്ടിലാണ് പാർട്ടി അംഗങ്ങളിൽ ഉണ്ടായ വളർച്ചയെ കുറിച്ച് പറയുന്നത്.

കാസർകോട്, കണ്ണൂർ, വടകര ലോകസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നത് ആണ് പാർട്ടി കണ്ണൂർ ഘടകം. നിയമസഭാ തെരഞ്ഞെടുപ്പിലും, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാർട്ടി കരുത്ത് കാട്ടുമ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് കനത്ത പരാജയം ആണ്. മൂന്ന് മണ്ഡലങ്ങളിലും ഒരു ലക്ഷം വോട്ടിനു മുകളിൽ ആയിരുന്നു പരാജയം.

നിയമസഭയിൽ ആക്കട്ടെ 11 ഇൽ 9 ഉം ഇടത് എം എൽ എമാരാണ്. കണ്ണൂർ കോർപ്പറേഷൻ ഒഴിച്ചാൽ 70 ശതമാനം തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം നടത്തുന്നത് സിപിഎമ്മും ഇടതു മുന്നണിയും ആണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായത് ഭരണപരവും രാഷ്ട്രീയവും സംഘടനാപരവുമായ പാളിച്ചകളാണ് എന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വിശദീകരിക്കുന്നത്.

തിരിച്ചടി നേരിട്ടപ്പോൾ തന്നെ പാർട്ടി പരിശോധന നടത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ പാർട്ടി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സംസ്ഥാന കമ്മിറ്റി നിർദേശിച്ച പലകാര്യങ്ങളും ജില്ലയിൽ നടന്നുവരികയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പും മറ്റു തെരഞ്ഞെടുപ്പുകളും ജനങ്ങൾ വ്യത്യസ്‌തമായി കാണുന്നു എന്നതാണ് പ്രത്യേകത. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും 50 ശതമാനത്തിലേറെ വോട്ടും സീറ്റും എൽഡിഎഫിന് ലഭിച്ചു എന്നും ജയരാജൻ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇത്തവണ സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്നു മുതൽ മൂന്നു വരെ തളിപ്പറമ്പിൽ ആണ് നടക്കുക. ഏരിയാ സമ്മേളനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 496 പ്രതിനിധികളും 51 ജില്ലാ കമ്മിറ്റി അംഗങ്ങളും കേന്ദ്ര സംസ്ഥാന നേതാക്കളും മൂന്നു ദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

ശനിയാഴ്‌ച രാവിലെ 9.30ന് പ്രതിനിധി സമ്മേളനം കെകെഎൻ പരിയാരം ഹാളിൽ സിപിഎം പോളിറ്റ് അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ഫെബ്രുവരി മൂന്നിന് വൈകിട്ട് ഉണ്ടപ്പറമ്പിൽ നടക്കുന്ന പൊതുസമ്മേളനവും മുഖ്യമന്ത്രി തന്നെയാണ് ഉദ്ഘാടനം ചെയ്യുക. മൂന്നിന് വൈകീട്ട് വളണ്ടിയർ പരേഡ് നടക്കും. ജനുവരി 31ന് വൈകിട്ട് ആറിന് പൊതുസമ്മേളനം നഗരിയിൽ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.

Also Read:'പിതാവ് ആരെന്ന് അറിയാനുള്ള അവകാശം മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകരുത്': സുപ്രീം കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.