ETV Bharat / bharat

മഹാകുംഭമേള അപകടം; അനുശോചനം രേഖപ്പെടുത്തി മോദി, ആഞ്ഞടിച്ച് രാഹുലും ഖാര്‍ഗെയും - MAHAKUMBH MELA STAMPEDE INCIDENT

അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഉത്തർപ്രദേശ് സർക്കാർ പുറത്തു വിട്ടിട്ടില്ല.

Modi condolence KUMBH MELA STAMPEDE  MAHA KUMBH MELA ACCIDENT DEATH  congress slam bjp kumbhmela tragedy  rahul and gharge attack bjp
Rescue operation after the stampede in Maha Kumbh Mela festival (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 29, 2025, 1:10 PM IST

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

'പ്രയാഗ്‌രാജിലെ കുംഭമേളയിലുണ്ടായ അപകടം അങ്ങേയറ്റം ദുഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട ഭക്തർക്ക് എന്‍റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം എല്ലാ സഹായവും നല്‍കിവരുന്നുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി യോഗിയുമായി സംസാരിച്ചു. സംസ്ഥാന സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.'- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾ വാട്‌സാപ്പിൽ ലഭിക്കാന്‍ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ

അതേസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം ഉത്തർപ്രദേശ് സർക്കാർ ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. അപകടത്തില്‍ 15 മരണങ്ങളും നിരവധി പേർക്ക് പരിക്കുമുണ്ടായതായി എഎഫ്‌പി റിപ്പോർട്ട് ചെയ്‌തു.

സംഭവത്തില്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. അപകടം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത മൂലമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ വിഐപികളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ രാഹുല്‍ ഗാന്ധി ദുരിതബാധിത കുടുംബങ്ങളെ സഹായിക്കാന്‍ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും ആഹ്വാനം ചെയ്‌തു. കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും ഉത്തര്‍പ്രദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ചു. സര്‍ക്കാരിന്‍റേത് പാതിവെന്ത ക്രമീകരണങ്ങളാണ് എന്ന് ഖാര്‍ഗെ വിമര്‍ശിച്ചു. ബിജെപിയുടെ ദുർഭരണമാണ് ഇതിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചിട്ടും ഇത്തരത്തില്‍ ക്രമീകരണങ്ങളില്‍ വീഴ്‌ച പറ്റുന്നത് അപലപനീയമാണ് എന്നും ഖാര്‍ഗെ പറഞ്ഞു. ബിജെപി സര്‍ക്കാരിന്‍റെ വിഐപി സംരക്ഷണ നയമാണ് അപകടത്തിന്‍റെ കാരണമെന്ന് ഖാര്‍ഗെയും ആവര്‍ത്തിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നര മണിക്കാണ് മഹാകുംഭമേളയ്ക്കി‌ടെ അപകടമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന കർശന നിർദേശം ആശുപത്രി അധികൃതർക്ക് നല്‍കിയതായാണ് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്.

Also Read: മഹാകുംഭമേളയുടെ നടത്തിപ്പ് സൈന്യം ഏറ്റെടുക്കണം; ആവശ്യവുമായി അഖിലേഷ് യാദവ് - OPPOSITION IN MAHA KUMBH STAMPEDE

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.