ETV Bharat / state

കേരള പൊലീസിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പുനസ്ഥാപിച്ചു - ഓക് പാരഡൈസ്

3.14 ലക്ഷം ഫോളോവേഴ്‌സുള്ള കേരള പൊലീസിൻ്റെ ട്വിറ്റര്‍ പേജ് ബുധനാഴ്‌ചയാണ് (08.06.2022) ഹാക്ക് ചെയ്യപ്പെട്ടത്

hacked kerala police twitter account retrieved  official Twitter page of the Kerala Police has been restored  hacked kerala police twitter account  kerala police twitter account  കേരള പൊലീസിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പുനസ്ഥാപിച്ചു  കേരള പൊലീസിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്‌തു  കേരള പൊലീസിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജ് ഹാക്ക് ചെയ്‌ത് ഓക് പാരഡൈസ്  ഓക് പാരഡൈസ്  കേരള പൊലീസ് ട്വിറ്റർ അക്കൗണ്ട്
കേരള പൊലീസിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പുനസ്ഥാപിച്ചു
author img

By

Published : Jun 9, 2022, 10:13 AM IST

തിരുവനന്തപുരം : കേരള പൊലീസിൻ്റെ ട്വിറ്റര്‍ പേജ് പുനസ്ഥാപിച്ചു. ബുധനാഴ്‌ചയാണ് (08.06.2022) പൊലീസിൻ്റെ ഔദ്യോഗിക ട്വിറ്റർ പേജ് ഓക് പാരഡൈസ് എന്ന സംഘം ഹാക്ക് ചെയ്‌തത്. സോഷ്യൽ മീഡിയയിൽ സജീവമായ പൊലീസിൻ്റെ ട്വിറ്റർ അക്കൗണ്ടിൽ 3.14 ലക്ഷം ഫോളോവേഴ്‌സാണുള്ളത്.

2013 സെപ്‌റ്റംബര്‍ മുതൽ സജീവമായ അക്കൗണ്ടാണ് ബുധനാഴ്‌ച (08.06.2022) രാത്രി എട്ട് മണിയോടെ ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിൽ നിന്നും കേരള പൊലീസിൻ്റെ നിരവധി ഔദ്യോഗിക പോസ്റ്റുകൾ നീക്കം ചെയ്‌തിട്ടുണ്ട്. ഹാക്ക് ചെയ്‌തവർ 'ഓക് പാരഡൈസ്' എന്നാണ് അക്കൗണ്ടിന് പുതിയ പേര് നൽകിയിരുന്നത്.

Also read: കേരള പൊലീസിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്‌തു ; പിന്നില്‍ 'ഓക്ക് പാരഡൈസ്'

എൻ.എഫ്.ടി വിപണനം ആണ് ഹാക് ചെയ്‌ത ശേഷം ഈ പേജിലൂടെ നടന്നത്. ഹാക്ക് ചെയ്യപ്പെടുന്നതിന് മുമ്പുള്ള അവസാന പോസ്റ്റ് സൈബർ സുരക്ഷയെക്കുറിച്ചായിരുന്നു. ഇതിനുപിന്നാലെയാണ് ഹാക്കിങ് നടന്നത്. അക്കൗണ്ട് വീണ്ടെടുക്കാൻ തീവ്രശ്രമമാണ് സൈബർ സെൽ നടത്തിയത്.

രണ്ട് മണിക്കൂറോളം നീണ്ട ശ്രമങ്ങൾക്ക് ശേഷമാണ് പേജ് വീണ്ടെടുത്തത്. സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.