ETV Bharat / state

തലസ്ഥാനത്ത് വീണ്ടും ഗുണ്ട വിളയാട്ടം, ജ്യൂസ് സെന്‍റര്‍ ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു - അട്ടക്കുളങ്ങര

അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് കടയിലെ ജീവനക്കാരനായ പൂജപ്പുര സ്വദേശിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

gunda attack  gunda attack in thiruvananthapuram  thiruvananthapuram crime news  gunda  thiruvananthapuram latest news  ഗുണ്ട വിളയാട്ടം  ഗുണ്ട ആക്രമണം  അട്ടക്കുളങ്ങര  പൂജപ്പുര സ്വദേശി മുഹമ്മദ് അലി
Gunda Attack
author img

By

Published : Feb 10, 2023, 9:16 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ട ആക്രമണം. അട്ടക്കുളങ്ങരയില്‍ ജ്യൂസ് കടയിലെ ജീവനക്കാരന് വെട്ടേറ്റു. പൂജപ്പുര സ്വദേശി മുഹമ്മദ് അലിയാണ് നാലംഗ സംഘത്തിന്‍റെ ആക്രമണത്തിനിരയായത്.

ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. പരിക്കേറ്റ മുഹമ്മദ് അലിയെ രാത്രിയില്‍ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഫോര്‍ട്ട് പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.