ETV Bharat / state

ഭക്ഷ്യക്കിറ്റിലെ കപ്പലണ്ടി മിഠായിയിൽ വിഷാംശം; സപ്ലൈകോയോട് വിശദീകരണം മന്ത്രി

മിഠായിയിൽ അഫ്‌ളോടോക്സിൻ ബി 1 എന്ന വിഷാംശം കണ്ടെത്തിയ സംഭവത്തിൽ സപ്ലൈകോയോട് വിശദീകരണം തേടിയതായി മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സ്ഥാനത്ത് വിവിധ ജില്ലകളിലായി 700 ഓളം റേഷൻ കടകളുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയതായും മന്ത്രി പറഞ്ഞു.

Aflotoxin B1  Aflotoxin B1 latest news  food kit candy  food kit  Supplyco  Explanation to Supplyco GR Anil  GR Anil  Explanation to Supplyco GR Anil latest news  ജി.ആർ അനിൽ  അഫ്‌ളോടോക്സിൻ ബി 1  കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റിലെ വിഷാശം  സപ്ലൈകോയോട് വിശദീകരണം മന്ത്രി  സപ്ലൈകോ
ഭക്ഷ്യക്കിറ്റിലെ കപ്പലണ്ടി മിഠായിയിൽ വിഷാംശം; സപ്ലൈകോയോട് വിശദീകരണം മന്ത്രി
author img

By

Published : Nov 12, 2021, 8:31 PM IST

തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റിലെ കപ്പലണ്ടി മിഠായിയിൽ അഫ്‌ളോടോക്സിൻ ബി 1 എന്ന വിഷാംശം കണ്ടെത്തിയ സംഭവത്തിൽ സപ്ലൈകോയോട് വിശദീകരണം തേടിയതായി മന്ത്രി ജി.ആർ അനിൽ. റിപ്പോർട്ട് കിട്ടിയശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

വലിയ വിൽപ്പന നടക്കുന്ന സ്ഥാപനമാണ് സപ്ലൈകോ. ചില സമയങ്ങളിൽ ലോക്കൽ പർച്ചേസിനെ ആശ്രയിക്കേണ്ടി വരും. അത്തരം പർച്ചേസുകളിൽ ചില ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഭക്ഷ്യക്കിറ്റിലെ കപ്പലണ്ടി മിഠായിയിൽ വിഷാംശം; സപ്ലൈകോയോട് വിശദീകരണം മന്ത്രി

അടുത്ത മാസം മുതൽ സപ്ലൈകോയ്ക്ക് ഉണ്ടായിട്ടുള്ള കുറവുകളും പോരായ്മകളും പരിഹരിച്ച് ഏറ്റവും ഗുണനിലവാരമുള്ള പൊതുവിതരണ കേന്ദ്രമാക്കി അതിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

Also read: Kerala Covid Cases: സംസ്ഥാനത്ത് 6674 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 59 മരണം

പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആവശ്യപ്രകാരം സപ്ലൈകോയാണ് 30 ലക്ഷത്തോളം കുട്ടികൾക്ക് കിറ്റ് വിതരണം ചെയ്തത്. തിരുവനന്തപുരത്തെ സർക്കാർ ലാബിൽ പരിശോധനയ്ക്ക് ലഭിച്ച കപ്പലണ്ടി മിഠായിയുടെ ഒരു സാമ്പിളിലാണ് പൂപ്പലിൽ നിന്നുണ്ടാകുന്ന അഫ്‌ളോടോക്സിൻ ബി 1 എന്ന വിഷാംശം അനുവദനീയമായ അളവിലും കൂടുതല്‍ കണ്ടെത്തിയത്. ഇക്കാര്യം പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം രേഖാമൂലം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.

സംസ്ഥാനത്തെ 700 ഓളം റേഷൻ കടകളുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 700 ഓളം റേഷൻ കടകളുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2022 ജനുവരിയോട് കൂടി സ്ഥിരമായി റദ്ദ് ചെയ്ത കടകൾ നോട്ടിഫൈ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അടുത്തവർഷം ഏപ്രിൽ മാസത്തോടെ എല്ലാ റേഷൻ കാർഡുകളും സ്മാർട്ട് റേഷൻ കാർഡുകളാക്കും. അനർഹരുടെ കൈവശമുള്ള 159129 റേഷൻകാർഡുകൾ ഇതുവരെ തിരിച്ചെത്തി. 95.9 റേഷൻകാർഡുടമകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ഇത്‌ 100 ശതമാനമാക്കും. മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് കാർഡുകൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ മണിമല പ്രദേശങ്ങളിൽ നിരവധി പേർക്ക് കാർഡ് നഷ്ടമായ കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവർക്ക് മന്ത്രി നാളെ നേരിട്ടെത്തി പുതിയ കാർഡുകൾ വിതരണം ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.