ETV Bharat / state

കോളജ് യൂണിയന്‍ ചെയര്‍മാന്‍മാർ സർക്കാർ ചെലവില്‍ വിദേശത്ത് പോയി പഠിക്കും

author img

By

Published : Dec 9, 2019, 1:18 PM IST

Updated : Dec 9, 2019, 7:19 PM IST

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ പുതിയ തീരുമാനം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കോളജ് യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്തയച്ച് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം  തിരുവനന്തപുരം  ഗവ. ആര്‍ട്‌സ് ആന്‍റ് സയന്‍സ് കോളജുകളിലെ യൂണിയന്‍ ചെയര്‍മാന്‍മാര്‍  thiruvananthapuram latest news  govt decides to train college union chairmans from abroad
കോളജ് യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്തയച്ച് പരിശീലനം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഫ്ലയര്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 70 സര്‍ക്കാര്‍ കോളജുകളിലെ യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്തയച്ച് നേതൃത്വ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി ഗവ. ആര്‍ട്‌സ് ആന്‍റ് സയന്‍സ് കോളജുകളിലെ യൂണിയന്‍ ചെയര്‍മാന്‍മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കി. ലണ്ടനിലെ കാര്‍ഡിഫ് സര്‍വകലാശാലയാണ് പരിശീലനം നല്‍കുക.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ പുതിയ തീരുമാനം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പരിപാടിയെ കുറിച്ച് മന്ത്രി കെ.ടി ജലീൽ സൂചന നൽകിയപ്പോൾ തന്നെ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരുടെ വിദേശയാത്ര വിവാദമായതിന് തൊട്ടുപിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ തീരുമാനമെന്നതും ശ്രദ്ധേയം.

Intro:കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാന സർക്കാരിന്റെ ധൂർത്ത് വീണ്ടും . സംസ്ഥാനത്തെ സർകാർ േകാളേജിലെ യൂണിയൻ ചെയർമാൻമാരെ ലണ്ടനിൽ അയച്ച് പരിശീലനം നൽകാൻ സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഇ.ടി.വി ഭാ ര തിന്Body:
മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരുടെ വിദേശയാത്ര വിവാദമായതിനു തൊട്ടുപിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം. നേതൃപാടവ പരിശീലന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 70 സർക്കാർ കോളേജുകളില യൂണിയൻ ചെയർമാൻമാരെയാണ് ലണ്ടനിലെ കാർഡിഫ് സർവകലാശാലയിലേക്ക് അയക്കാൻ തീരുമാനം.ഇതിനായി ഗവ. ആർട്സ് ആന്റ് സയൻസ് കോളേജുകളിലെ യൂണിയൻ ചെയർമാൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചാണ് ഉത്തരവ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫ്ലയർ പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിദേശയാത്രയുടെ മുഴുവൻ ചെലവും സർക്കാരാണ് വഹിക്കുന്നത്.പരിപാടിയെ കുറിച്ച് മന്ത്രി കെ.ടി ജലീൽ സൂചന നൽകിയപ്പോൾ തന്നെ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് തീരുമാനം.Conclusion:
Last Updated : Dec 9, 2019, 7:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.