ETV Bharat / state

ക്ഷീര കർഷകർക്ക് 700 കോടിയുടെ സഹായ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ - എറണാകുളം

ഭക്ഷ്യസുഭിക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സഹായം.

dairy farmers  തിരുവനന്തപുരം  കൊവിഡ്  thiruvananthapuram  എറണാകുളം  വയനാട്
ക്ഷീര കർഷകർക്ക് 700 കോടിയുടെ സഹായ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ
author img

By

Published : Jul 24, 2020, 9:36 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് 700 കോടിയുടെ സഹായ പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ. ഭക്ഷ്യസുഭിക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സഹായം നൽകുകയെന്ന് മുഖ്യമന്ത്രി പിണറായില വിജയൻ പറഞ്ഞു. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിലെ 5000 കർഷകർക്ക് രണ്ടു പശുക്കളെ വാങ്ങാൻ 60,000 രൂപ വീതം സബ്സിഡി അനുവദിക്കും. സംസ്ഥാനത്തെ 3500 കർഷകർക്ക് കന്നുക്കുട്ടി പരിപാലനത്തിന് 15000 രൂപ വീതം സബ്സിഡി നൽകും. തൊഴുത്തു നിർമാണത്തിന് 5000 കർഷകർക്ക് 25,000 രൂപ വീതം സബ്സിഡി അനുവദിക്കും. 6000 കർഷകർക്ക് 6650 രൂപവീതം കാലിത്തീറ്റ സബ്സിഡിയായി നൽകും. ആടുവളർത്തലിന് 1800 കർഷകർക്ക് 25,000 രൂപ വീതം സബ്സിഡിയായി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.