ETV Bharat / state

കൊവിഡ് വാക്‌സിൻ സൗജന്യം, മൂന്ന് കോടി ഡോസിന് ആഗോള ടെണ്ടറെന്നും നയപ്രഖ്യാപനം

ജനകീയ ഹോട്ടൽ വഴി ഭക്ഷണം ഉറപ്പാക്കാൻ 50 കോടി രൂപ ചെലവഴിച്ചതായി ഗവർണർ പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ  കേരളം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ  ആരിഫ് മുഹമ്മദ് ഖാൻ  കേരള നിയമസഭ  കേരള നിയമസഭ നയപ്രഖ്യാപനം  kerala assembly  kerala assembly governor's speech  Arif Muhammad Khan  governor's speech about covid precautions  governor about covid  governor's speech about covid
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്ന് ഗവർണർ
author img

By

Published : May 28, 2021, 10:50 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പതിനഞ്ചാം നിയമസഭയുടെ ആദ്യ നയപ്രഖ്യാപനത്തിലാണ് ഗവർണർ ഇക്കാര്യം അറിയിച്ചത്. കൊവിഡ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്‌ടിച്ചു. കൊവിഡിനെ നേരിടാൻ സംസ്ഥാനം ഒരു കോടി വാക്‌സിൻ വാങ്ങും. ആയിരം കോടി രൂപ വാക്‌സിനേഷൻ ചെലവായി പ്രതീക്ഷിക്കുന്നുവെന്നും വാക്‌സിൻ ലഭ്യത ഉറപ്പാക്കാൻ ആഗോള ടെൻഡർ വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് വാക്‌സിൻ സൗജന്യം, മൂന്ന് കോടി ഡോസിന് ആഗോള ടെണ്ടറെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 65,92,745 പേർ ഒന്നാം ഡോസ് വാക്സീൻ എടുത്തു. 2,19,936 ആളുകൾക്ക് രണ്ടാം ഡോസ് വാക്സീൻ നൽകിയെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ. കൊവിഡ് ആദ്യ തരംഗത്തെ സംസ്ഥാനത്തിന് നല്ല രീതിയിൽ പ്രതിരോധിക്കാനായി. ജനകീയ ഹോട്ടൽ വഴി ഭക്ഷണം ഉറപ്പാക്കാൻ 50 കോടി രൂപ ചെലവഴിച്ചു. തദ്ദേശ സ്ഥാപനങ്ങൾ കമ്യൂണിറ്റി കിച്ചൻ വഴി നടത്തിയത് മികച്ച പ്രവർത്തനമാണെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

Also Read:ആരോഗ്യമേഖലയ്ക്ക് സമഗ്ര പാക്കേജ്, വാക്‌സിനേഷനില്‍ കേന്ദ്രത്തിന് വിമർശനം: രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം നയപ്രഖ്യാപനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.