ETV Bharat / state

ഗവര്‍ണര്‍ക്ക് തിരിച്ചടി, സര്‍ക്കാരിന് വിജയം ; പ്രശ്‌ന പരിഹാരം അകലെ

Arif Mohammed Khan criticized by SC on Unsigned bills : ബില്ലുകള്‍ പിടിച്ചുവച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതി. കോടതി വിമര്‍ശനം സര്‍ക്കാരിന്‍റെ വിജയമെന്ന് കണക്കുകൂട്ടാമെങ്കിലും പ്രശ്‌നത്തിന് ശാശ്വത പരിഹാരമായില്ല

Arif Mohammed Khan  governor supreme court verdict analysis  governor supreme court verdict on Unsigned bills  Arif Mohammed Khan criticized by SC  ഗവര്‍ണര്‍ക്ക് തിരിച്ചടി  ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാര്‍ പോര്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബില്‍ വിവാദം  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതി
governor-supreme-court-verdict-on-unsigned-bills-analysis
author img

By ETV Bharat Kerala Team

Published : Nov 29, 2023, 2:35 PM IST

തിരുവനന്തപുരം : നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ വര്‍ഷങ്ങളായി പിടിച്ചുവച്ചിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത് സംസ്ഥാന സര്‍ക്കാരിന് വിജയമാണെങ്കിലും പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ക്ക് കോടതി വിസമ്മതിച്ചത് സര്‍ക്കാരിന് തിരിച്ചടിയായി (governor supreme court verdict on Unsigned bills analysis). നിയമസഭ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി രാജ്ഭവനിലേക്കയച്ച എട്ട് ബില്ലുകളിലും തീരുമാനമെടുത്തുവെന്ന ഗവര്‍ണറുടെ വാദം തള്ളിയ കോടതി ബില്ലുകള്‍ ഇത്രയും നാള്‍ പിടിച്ചുവച്ചതെന്തിനെന്ന രൂക്ഷമായ വിമര്‍ശനമാണുയര്‍ത്തിയത്.

ഒരു ബില്ലില്‍ ഒപ്പിടുകയും ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്‌തു എന്ന ഗവര്‍ണറുടെ വാദം കോടതി അംഗീകരിച്ചില്ല. എന്നാല്‍ ഗവര്‍ണര്‍ രാഷ്ട്രപതി ഭവനിലേക്ക് ബില്ലുകള്‍ അയച്ച തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ബില്ലുകള്‍ പിടിച്ചുവച്ച് സര്‍ക്കാരിനെ വെട്ടിലാക്കുന്ന ഗവര്‍ണറുടെ നടപടിയില്‍ ഉടനെയൊന്നും തീരുമാനമാകില്ലെന്നുറപ്പായി (Supreme court criticized governor Arif Mohammed Khan).

പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് മറ്റൊരു ഹര്‍ജിയുമായി കോടതിയെ സമീപിക്കേണ്ടി വരും (Arif Mohammed Khan criticized by SC on Unsigned bills). നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളില്‍ ഒപ്പിടുന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ കോടതി പുറപ്പെടുവിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദം അംഗീകരിച്ച കോടതി അതിനായി പ്രത്യേക ഹര്‍ജി ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇനി അത്തരത്തില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്‌ത് കോടതിയുടെ തീര്‍പ്പിനായി കാത്തിരിക്കേണ്ടി വരും.

ചുരുക്കത്തില്‍ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന ഗവര്‍ണറുടെ നടപടിയില്‍ സര്‍ക്കാരിന് ആശ്വാസമാകുന്ന തരത്തിലുള്ള പരിഹാരം സുപ്രീം കോടതിയില്‍ നിന്നുണ്ടാകുന്നില്ല. ഇത് മുന്‍കൂട്ടി കണ്ടുതന്നെയാണ് ഹര്‍ജി പരിഗണിക്കുന്നതിന്‍റെ തലേ ദിവസം അവസാന മണിക്കൂറില്‍ ഒപ്പിടാതെ രാജ്ഭവനില്‍ പിടിച്ചുവച്ചിരുന്ന ബില്ലുകള്‍ നാടകീയമായി ഗവര്‍ണര്‍ രാഷ്ട്രപതിക്കയച്ചത്. ഇതോടെ സുപ്രീം കോടതി വിഷയത്തില്‍ ഇടപെടുന്നത് തടയാമെന്ന് ഗവര്‍ണര്‍ മുന്‍കൂട്ടി കണ്ടു.

കോടതിയുടെ വാക്കാലുള്ള വിമര്‍ശനത്തിന് ഗവര്‍ണര്‍ വിധേയനായെങ്കിലും ഗവര്‍ണര്‍ പിടിച്ച മുയലിനുതന്നെയാണ് മൂന്ന് കൊമ്പ് എന്ന നിലയിലാണ് സുപ്രീം കോടതി വിധിക്കുശേഷവും കാര്യങ്ങള്‍. ഗവര്‍ണറുടെ നടപടി ശരിയല്ലെന്ന സര്‍ക്കാര്‍, എല്‍ഡിഎഫ് നിലപാടിന് സുപ്രീം കോടതിയിലൂടെ അംഗീകാരം നേടാനായി എന്നത് രാഷ്ട്രീയ വിജയമായി വ്യാഖ്യാനിക്കാം. സുപ്രീം കോടതി വിധിയ്ക്കുപിന്നാലെ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാര്‍ രംഗത്തുവന്നത് വരും ദിവസങ്ങളിലും ഗവര്‍ണറും ഗവണ്‍മെന്‍റും തമ്മിലുള്ള പോര് തുടരുമെന്നതിന്‍റെ വ്യക്തമായ സൂചനയാണ്.

എന്നാല്‍ ബില്ലുകളില്‍ ഗവര്‍ണറെ കൊണ്ട് ഒപ്പുവയ്പ്പിക്കുക എന്ന മാന്ത്രിക കൃത്യത്തിന് സര്‍ക്കാരിന് ഇനിയും കാത്തിരിക്കേണ്ടി വരും. കോടതി വിധിയിലൂടെ പ്രശ്‌ന പരിഹാരം ഭാവിയിലുമാകുന്നില്ലെങ്കില്‍ ഗവര്‍ണര്‍മാരുടെ ദയവിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അന്തമായി കാത്തിരിക്കേണ്ടി വരും. പ്രശ്‌ന പരിഹാരം എന്തായാലും തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കുമേല്‍ ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്ന ഉപകരണമായി വിലങ്ങുതടി സൃഷ്‌ടിക്കുന്ന ഭരണഘടന പ്രശ്‌നം ഗൗരവമുള്ള ചോദ്യമായി ഉയര്‍ന്നുനില്‍ക്കും.

ചൊവ്വാഴ്‌ച ഗവര്‍ണര്‍ രാഷ്ട്രപതിക്കയച്ച ബില്ലുകള്‍

  • യൂണിവേഴ്‌സിറ്റി ഭേദഗതി ബില്‍ 2021
  • യൂണിവേഴ്‌സിറ്റി ഭേദഗതി ബില്‍ 2021
  • ലോകായുക്ത ഭേദഗതി ബില്‍ (മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ലോകായുക്ത വിധി നടപ്പാക്കുന്ന അധികാരം നിയമസഭയ്ക്ക് കൈമാറിക്കൊണ്ടുള്ള ബില്‍)
  • യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍

  • യൂണിവേഴ്‌സിറ്റി സെര്‍ച്ച് കമ്മിറ്റി എക്‌സ്‌പാന്‍ഷന്‍ ബില്‍
  • സഹകരണ ഭേദഗതി ബില്‍ (മില്‍മ)

Also Read: സര്‍ക്കാരുകളുടെ അവകാശം ഗവര്‍ണര്‍ക്ക് അട്ടിമറിക്കാനാവില്ല ; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.