ETV Bharat / state

രാജ്ഭവനില്‍ സര്‍വകലശാല വിസിമാരുടെ ഹിയറിങ്‌ ഇന്നും തുടരും - സര്‍വകലശാല വിസിമാരുടെ ഹിയറിങ്‌ ഇന്നും തുടരും

കണ്ണൂര്‍, എംജി സര്‍വകലാശാല വിസിമാരോട് ഇന്ന് ഹിയറിങ്ങിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. അതേസമയം കണ്ണൂര്‍ വിസി കൂടുതല്‍ സമയം ആവശ്യപ്പെട്ടു. വിദേശ പര്യടനത്തിലായിരുന്ന എംജി സര്‍വകലാശാല വിസി നേരത്തെ നടന്ന ഹിയറിങ്ങിന് എത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. പര്യടനം പൂര്‍ത്തിയാക്കി എംജി വിസി ഇന്ന് രാജ്‌ഭവനില്‍ എത്തും

meeting of Governor with university VC  Governor meeting with university vice chancellors  university vice chancellors  Governor  കണ്ണൂര്‍  എംജി സര്‍വകലാശാല  എംജി സര്‍വകലാശാല വിസി  ഗവര്‍ണര്‍  ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ് ഖാന്‍  Governor Arif Mohammed Khan  സര്‍വകലശാല വിസിമാരുടെ ഹിയറിങ്‌ ഇന്നും തുടരും  സര്‍വകലശാല വിസിമാരുടെ ഹിയറിങ്‌
സര്‍വകലശാല വിസിമാരുടെ ഹിയറിങ്‌
author img

By

Published : Jan 4, 2023, 11:22 AM IST

തിരുവനന്തപുരം: രാജ്ഭവനില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് ഇന്ന് തുടരും. എംജി, കണ്ണൂര്‍ വിസിമാരോട് ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കണ്ണൂര്‍ വിസി കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ പര്യടനം കാരണം നേരത്തെയുള്ള ഹിയറിങ്ങിന് എത്താന്‍ സാധിക്കില്ലെന്ന് എംജി സര്‍വകലാശാല വിസി നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ അദ്ദേഹം ഇന്ന് രാജ്ഭവനിലെത്തും. 7 വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കോടതിയില്‍ തുടരുന്ന കേസിന്‍റെ പുരോഗതി കൂടി നോക്കിയാകും ഗവര്‍ണര്‍ ഹിയറിങ്ങില്‍ തീരുമാനമെടുക്കുക.

രാജ്ഭവന്‍ സ്റ്റാന്‍റിങ് കൗണ്‍സിലും ഇന്ന് ഗവര്‍ണറെ സന്ദര്‍ശിക്കും. ചാന്‍സലര്‍ ബില്ലില്‍ ഉള്ള സ്റ്റാന്‍ഡിങ് കൗണ്‍സിലിന്‍റെ നിയമോപദേശം ഇന്ന് ഗവര്‍ണര്‍ തേടിയേക്കും. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ വൈകിട്ട് നാലിന് നടക്കാനിരിക്കെ രാവിലെ 11 നായിരിക്കും ഗവര്‍ണര്‍ വിസിമാരുടെ ഹിയറിംങ്ങിന് എത്തുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.