തിരുവനന്തപുരം : സര്‍വകലാശാലകളില്‍ നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ കുറ്റമറ്റ രീതിയില്‍ നടത്താനുള്ള സംവിധാനം ഒരുക്കണമെന്ന് വൈസ് ചാന്‍സലർമാര്‍ക്ക് നിര്‍ദേശം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിശ്വസനീയവും പഴുതുകളില്ലാത്തതുമായ ഓണ്‍ലൈന്‍ പരീക്ഷ സംവിധാനം വികസിപ്പിക്കണം. രഹസ്യാത്മകതയും നിക്ഷ്‌പക്ഷതയും ഉറപ്പാക്കണമെന്നും ചാന്‍സലർ കൂടിയായ ഗവർണർ വ്യക്തമാക്കി.
ഓണ്‍ലൈന്‍ പരീക്ഷയും ക്ലാസുകളും വരുംകാലത്തെ അനിവാര്യതയാണ്. സ്വന്തമായി പോര്‍ട്ടല്‍ പോലുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ഓണ്‍ലൈന്‍ ക്ലാസുകളുടെ എണ്ണം വര്‍ധിപ്പിക്കണം. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഈ രീതിക്ക് കൂടുതല്‍ പ്രചാരം നല്‍കണം.
ഓരോ പഠനവകുപ്പും അധ്യാപകരും ഓണ്‍ലൈന്‍ ക്ലാസുകളുടെ ശേഖരത്തിലേക്ക് ആകാവുന്നത്ര ക്ലാസുകള്‍ സംഭാവന ചെയ്യണമെന്നും അധ്യാപകരെ ഇതിനായി പ്രാപ്‌തരാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ALSO READ: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ 80 ശതമാനം പൂർത്തിയായെന്ന് മുഖ്യമന്ത്രി
വിദ്യാര്‍ഥികളുടെ പരാതികളില്‍ എത്രയും വേഗം തീര്‍പ്പുകല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍മാരുടെ ഓണ്‍ലൈന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
ജോയിന്‍റ് ഡിഗ്രി, സംയുക്ത ഗവേഷണം, ലേണിങ് മാനേജ്‌മെന്‍റ് സിസ്റ്റം എന്നിവയും യോഗം ചര്‍ച്ച ചെയ്തു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കൾ, കേരള, എം.ജി., കലിക്കറ്റ്, കണ്ണൂര്‍, കുസാറ്റ്, ശ്രീശങ്കര, കേരള കാര്‍ഷിക സര്‍വകലാശാല വിസിമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.