ETV Bharat / state

അപ്രതീക്ഷിതമെന്ന് തോന്നുന്നില്ല, എങ്ങനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നത്; ജലീലിന്‍റെ കശ്‌മീര്‍ പരാമര്‍ശത്തില്‍ രോഷാകുലനായി ഗവര്‍ണര്‍

പാങ്ങോട് സൈനിക ക്യാമ്പില്‍ 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടി ഉദ്ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുന്‍ മന്ത്രി കെടി ജലീലിന്‍റെ വിവാദ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ ഗവര്‍ണറുടെ പ്രതികരണം

arif muhammed  kt jaleel fb post  ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍  ആസാദി കാ അമൃത് മഹോത്സവ്  കെ ടി ജലീല്‍
അപ്രതീക്ഷിതമെന്ന് തോനുന്നില്ല, എങ്ങിനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നത്; ജലീലിന്‍റെ കശ്‌മീര്‍ പരാമര്‍ശത്തില്‍ രോഷാകുലനായി ഗവര്‍ണര്‍
author img

By

Published : Aug 14, 2022, 1:08 PM IST

തിരുവനന്തപുരം: കെടി ജലീലിന്റെ കശ്‌മീര്‍ പരാമർശത്തില്‍ രോഷം പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജലീലിന്‍റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമായി പോയി. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി ജലീലിന്‍റെ പരാമര്‍ശം തന്നെ വേദനിപ്പിച്ചു. ഇത്തരം പരാമർശങ്ങൾ അപ്രതീക്ഷിതമെന്ന് തോന്നുന്നില്ല. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളിൽ എങ്ങിനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നത്. അപമാനകരമായ ഒരു പരാമർശത്തെ കുറിച്ച് നമ്മൾ വീണ്ടും വീണ്ടും ചർച്ച ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാങ്ങോട് സൈനിക ക്യാമ്പില്‍ 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടി ഉദ്ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കശ്‌മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ കെ ടി ജലീലിനെതിരെ വിദ്യാര്‍ഥി സംഘടനയായ എബിവിപി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ജലീലിനെതിരെ ഡൽഹിയിലും തിരുവനന്തപുരത്തുമായി രണ്ട് പരാതികളാണ് നിലവിലുള്ളത്.

കെടി ജലീല്‍ കേരളത്തില്‍ മടങ്ങിയെത്തി: കശ്‌മീർ പോസ്റ്റ് വിവാദങ്ങൾക്കിടെ കെടി ജലീൽ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തി. ഡൽഹിയിലെ പരിപാടികൾ റദ്ദാക്കിയാണ് ജലീൽ കേരളത്തിലെത്തിയത്. വീട്ടിൽ നിന്നും വന്ന സന്ദേശത്തെ തുടർന്നാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയതെന്ന് മുൻ മന്ത്രി എസി മൊയ്‌തീന്‍ പറഞ്ഞു.

കശ്‌മീർ സന്ദർശനവുമായി ബന്ധപ്പെട്ട് പാക് അധിനിവേശ കശ്‌മീരിനെ 'ആസാദ് കശ്‌മീർ' എന്നും ജമ്മു കശ്‌മീരിനെയും ലഡാക്കിനെയും ചേർത്ത് 'ഇന്ത്യൻ അധീന കശ്‌മീർ' എന്നും പരാമർശിച്ചതിനെ ചൊല്ലിയാണ് വിവാദം ഉണ്ടായത്. മുൻ മന്ത്രി എസി മൊയ്‌തീൻ അധ്യക്ഷനായ നിയമസഭ പ്രവാസി ക്ഷേമകാര്യ സമിതിയിൽ അംഗമായ ജലീൽ, സമിതിയുടെ സിറ്റിങ്ങിന്‍റെ ഭാഗമായി കശ്‌മീർ സന്ദർശനത്തെ കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.

ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ജലീലിന്‍റെ പോസ്റ്റിൽ വലിയ പിഴവുണ്ടെന്ന് ചരിത്രവിദഗ്‌ധർ പ്രതികരിച്ചു. എന്നാൽ ഡബിൾ ഇൻവർട്ടഡ് കോമയിൽ ആസാദ് കശ്‌മീര്‍ എന്നെഴുതിയാൽ അതിന്‍റെ അർഥം മനസിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്നാണ് വിവാദങ്ങളോട് ജലീലിന്റെ പ്രതികരണം.

Also read: ആസാദ് കശ്‌മീര്‍ പരാമര്‍ശം, വിവാദ ഫേസ്‌ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കെ.ടി ജലീല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.