ETV Bharat / state

'തെറ്റാണെന്നറിഞ്ഞുകൊണ്ട് ചാന്‍സലര്‍ എന്ന നിലയില്‍ വഴങ്ങേണ്ടി വന്നു' ; കണ്ണൂര്‍ സര്‍വകലാശാല നിയമനത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ - SC quashes reappointment of Gopinathan Ravindran

Governor Arif Mohammed Khan's response over SC Judgement in Kannur VC Appointment : വിസി നിയമനത്തിന് സമ്മര്‍ദ്ദം ചെലുത്തിയത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണെന്നും കണ്ണൂര്‍ സര്‍വകലാശാലയില്‍ പകരം സംവിധാനം ഉടനെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.

SC Judgement In Kannur VC Appointment  Kannur VC Appointment Governor Arif Mohammed Khan  governor about kannur vc supreme court judgement  governor against cm and minister bindu  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ വിസി നിയമനം  സുപ്രീംകോടതി വിധി കണ്ണൂർ വിസി നിയമനം  കണ്ണൂർ വിസി നിയമനം സുപ്രീംകോടതി വിധിയിൽ ഗവർണർ  കണ്ണൂർ വിസി നിയമനത്തിൽ ഗവർണറുടെ പ്രതികരണം  മുഖ്യമന്ത്രിക്കെതിരെ ഗവർണർ  മന്ത്രി ബിന്ദുവിനെതിരെ ഗവർണർ  SC quashes reappointment of Gopinathan Ravindran  ഗോപിനാഥന്‍ രവീന്ദ്രന്‍റെ പുനര്‍നിയമനം റദ്ദാക്കി
Governor Arif Mohammed Khan response over SC Judgement in Kannur VC Appointment
author img

By ETV Bharat Kerala Team

Published : Nov 30, 2023, 1:17 PM IST

Updated : Nov 30, 2023, 3:22 PM IST

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാല നിയമനത്തില്‍ ചെയ്യുന്നതെല്ലാം തെറ്റാണെന്നറിഞ്ഞുകൊണ്ട് ചാന്‍സലര്‍ എന്ന നിലയില്‍ തനിക്ക് വഴങ്ങേണ്ടി വന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Governor Arif Mohammed Khan-about SC Judgement On Kannur VC Appointment). മുഖ്യമന്ത്രിയില്‍ നിന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും സമ്മര്‍ദ്ദം വന്നിരുന്നു. അഡ്വക്കേറ്റ് ജനറലിനെയും മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയെയും രാജ്ഭവനിലേക്കയച്ചു.

എജി പുനര്‍ നിയമനം നിയമ വിരുദ്ധമാണെന്ന് അറിയിച്ചിരുന്നു. എന്നിട്ടും ശക്തമായ സമ്മര്‍ദ്ദത്തില്‍ തനിക്ക് ഗവര്‍ണറുടെ ചുമതല നിര്‍വഹിക്കുന്നതിന് തടസമുണ്ടായി. എജിയുടെ നിയമോപദേശമുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നറിയിച്ചു.

സെര്‍ച്ച് കമ്മിറ്റിയില്‍ ഭൂരിപക്ഷം അംഗങ്ങളും സര്‍ക്കാരിന്‍റെ പ്രതിനിധികളായിരുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ല. അത് അദ്ദേഹം തീരുമാനിക്കട്ടെ. കര്‍മ്മ ഫലം തിരിച്ചുകിട്ടുമെന്നും ഗവർണർ പറഞ്ഞു.

ഓരോ യൂണിവേഴ്‌സിറ്റികളില്‍ ഓരോ ചാന്‍സലര്‍മാരെ നിയമിക്കുമ്പോള്‍ അത് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവിടേണ്ടി വരുന്ന കാര്യമാണ്. അതിനാല്‍ ഈ ബില്ലുകളെല്ലാം മണി ബില്ലുകളാണ്. മണി ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ഗവര്‍ണറുടെ അനുമതി വാങ്ങിയിരിക്കണം. ഇവിടെ അതുണ്ടായില്ല. ഇക്കാര്യം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും രണ്ട് വര്‍ഷമായി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നാരും എത്തിയില്ല. അതിനാലാണ് അതില്‍ തീരുമാനമെടുക്കാത്തതെന്നും അദ്ദേഹം അറിയിച്ചു.

മറ്റ് രണ്ട് യൂണിവേഴ്‌സിറ്റി ബില്ലുകള്‍ പൂര്‍ണമായും യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. താന്‍ നേരത്തേ പറഞ്ഞതുപോലെ റബ്ബര്‍ സ്റ്റാമ്പല്ല. താനൊരു അഭിഭാഷകന്‍ കൂടിയാണ്. ഓര്‍ഡിനന്‍സോ ബില്ലോ കേരള ജനതയ്ക്ക് വേണ്ടിയുള്ളതാണെങ്കില്‍ അത് ഒരു നിമിഷം പോലും രാജ്ഭവനില്‍ പിടിച്ചുവയ്ക്കില്ല. കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി പരാമര്‍ശങ്ങള്‍ തന്‍റെ ഭാഗം കേള്‍ക്കാതെയുള്ളതാണ്. താന്‍ കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് രാഷ്ട്രപതിക്ക് മുന്‍പാകെയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Also read: കണ്ണൂര്‍ വിസി പുറത്ത്, പുനര്‍നിയമനം റദ്ദാക്കി സുപ്രീം കോടതി; കേരള സര്‍ക്കാരിന്‍റേത് അനാവശ്യ ഇടപെടലെന്ന് വിമര്‍ശനം

ഗവര്‍ണര്‍ ബാഹ്യ ശക്തികള്‍ക്ക് വഴങ്ങിയെന്ന് സുപ്രീം കോടതി : കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം സുപ്രീം കോടതി ഇന്ന് റദ്ദാക്കിയിരുന്നു. 2021 നവംബറില്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ച് കൊണ്ടുള്ള ഉത്തരവാണ് സുപ്രീം കോടതി റദ്ദ് ചെയ്‌തത്. കേരള സര്‍ക്കാരിന്‍റേത് ചട്ട വിരുദ്ധ ഇടപെടലാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ബാഹ്യ ശക്തികള്‍ക്ക് വഴങ്ങി എന്നും സുപ്രീം കോടതി വ്യക്തമാക്കി. ചാന്‍സലറില്‍ നിക്ഷിപ്‌തമായ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങള്‍ നിറവേറ്റാന്‍ കേരള ഗവര്‍ണര്‍ തയാറായില്ലെന്നും കോടതി നിരീക്ഷിച്ചു. കേരള മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ് പുനര്‍ നിയമനം നല്‍കാന്‍ മുന്‍കൈയെടുത്തതെന്ന് രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇത് മുഖവിലക്കെടുത്താണ് കോടതി വിധി.

ചാന്‍സലറാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ അനാവശ്യ ഇടപെടലുണ്ടായി എന്ന് കോടതി ഉത്തരവില്‍ പറയുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദി വാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി.

Last Updated : Nov 30, 2023, 3:22 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.