ETV Bharat / state

സര്‍ക്കാര്‍ സർവ്വീസിൽ കയറാനുള്ള എൻട്രി കേഡറാണ് എസ്എഫ്ഐ‌യെന്ന് കെപിസിസി - എസ്എഫ്ഐ‌

നിയമം കയ്യിലെടുത്ത് കലാശാലയെ കളങ്കപ്പെടുത്താൻ ശ്രമിച്ചവരാണ് പൊലീസ് സേനയുടെ ഭാഗമായിരിക്കുന്നതെന്നും കെപിസിസി ആരോപിച്ചു.

നിരാഹാര സമരപന്തലിൽ എത്തി കെപിസിസി
author img

By

Published : Jul 17, 2019, 3:49 PM IST

തിരുവനന്തപുരം: സമീപ കാലത്ത് റിക്രൂട്ട് ചെയ്യപ്പെട്ട സബ് ഇൻസ്പെക്ടർമാർ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളാണെന്ന ആരോപണവുമായി കെപിസിസി.
നിയമം കയ്യിലെടുത്ത് കലാശാലയെ കളങ്കപ്പെടുത്താൻ ശ്രമിച്ചവരാണ് പൊലീസ് സേനയുടെ ഭാഗമായിരിക്കുന്നതെന്നും കെപിസിസി ആരോപിച്ചു. സെക്രട്ടേറിയേറ്റിന് മുമ്പില്‍ കെഎസ്‌യു നടത്തുന്ന നിരാഹാര സമരപന്തലിൽ എത്തിയാണ് കെപിസിസി നേതാക്കളുടെ പ്രതികരണം.

സെക്രട്ടേറിയേറ്റിന് മുമ്പില്‍ കെഎസ്‌യു നടത്തുന്ന നിരാഹാര സമരപന്തലിൽ എത്തിയാണ് കെപിസിസി നേതാക്കളുടെ പ്രതികരണം.

ലക്ഷകണക്കിന് വിദ്യാർഥികളും ഉദ്യോഗാർഥികളും കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതുമ്പോൾ ഗുണ്ടകൾക്ക് സര്‍ക്കാര്‍ സർവ്വീസിൽ കയറാൻ വേണ്ടിയുള്ള എൻട്രി കേഡറായി എസ്എഫ്ഐ‌യും ഡിവൈഎഫ്ഐയും മാറിയിരിക്കുകയാണ്. തികച്ചും അപകടകരമായ സ്ഥിതിയാണിതെന്നും കെപിസിസി നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ 15 വർഷക്കാലം തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശത്തും എസ്എഫ്ഐയിലെ നേതാക്കന്മാരായിരിക്കുകയും പിന്നീട് രാഷ്ട്രീയത്തിൽ തുടരാതിരിക്കുകയും ചെയ്ത എല്ലാ ആളുകളും ഗവൺമെന്‍റ് സർവ്വീസിൽ തുടരുന്നു. ഇത് പബ്ലിക് സർവ്വീസ് കമ്മിഷന്‍റേയും യൂണിവേഴ്‌സിറ്റിയുടേയും വിശ്വാസ്യതയെ ആണ് ചോദ്യം ചെയ്യുന്നത്. വളരെ ഗൗരവതരമായ ഈ വിഷയത്തിൽ അന്വേഷണം നടക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. ഉയർത്തിപിടിച്ച വാളിനും ഊരിയ കത്തിക്കും ഇടയിലൂടെ കടന്നു വന്ന വിദ്യാർഥി നേതാവിന് ഇപ്പോൾ നിഷ്ക്രിയ പരബ്രഹ്മമായി നിൽക്കാൻ സാധിക്കുന്നതെങ്ങനെയാണ്. ഉത്തരവാദിത്തപ്പെട്ട മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും കെപിസിസി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.