ETV Bharat / state

സി.ബി.ഐയെ വിലക്കുന്ന ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാര്‍ നീക്കം: ചെന്നിത്തല - ordinance banning CBI

ഓര്‍ഡിനന്‍സ് സംബന്ധിച്ച ഫയലുകള്‍ ഇപ്പോള്‍ നിയമ സെക്രട്ടറിയുടെ കയ്യിലാണെന്നും അദ്ദേഹം ആരോപിച്ചു. മടിയില്‍ കനമില്ലെങ്കില്‍ എന്തിന് സി.ബി.ഐ അന്വേഷണത്തെ ഭയക്കണമെന്നും ചെന്നിത്തല.

രമേശ് ചെന്നിത്തല വാര്‍ത്ത  സി.ബി.ഐയെ വിലക്കാന്‍ നീക്കമെന്ന് ചെന്നിത്തല  സിബിഐയെ കുറിച്ച് ചെന്നിത്തല വാര്‍ത്ത  സിബിഐയുടെ പ്രവര്‍ത്തനം  ordinance banning CBI  cbi Ban in state news
സി.ബി.ഐയെ വിലക്കുന്ന ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാര്‍ നീക്കം: ചെന്നിത്തല
author img

By

Published : Sep 29, 2020, 5:08 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.ഐ അന്വേഷണം വിലക്കുന്ന ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓര്‍ഡിനന്‍സ് സംബന്ധിച്ച ഫയലുകള്‍ ഇപ്പോള്‍ നിയമ സെക്രട്ടറിയുടെ കയ്യിലാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് കൊള്ളക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി എങ്ങനെയാണ് സി.ബി.ഐ അന്വേഷണം വേണ്ടെന്നു വയ്ക്കുന്നത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറെ കണ്ട് അഭ്യര്‍ത്ഥിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അതല്ലെങ്കില്‍ ഓര്‍ഡിനന്‍സിനെതിരെ നിയമ നടപടി സ്വീകരിക്കും. ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന പശ്ചിമബംഗാള്‍ സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കിയതാണ്. ഇവിടെ സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത് എഫ്.സി.ആര്‍.എ ലംഘനത്തിനാണ്. ഈ നിയമപ്രകാരം കേന്ദ്ര ഏജന്‍സികള്‍ക്ക് നേരിട്ട് കേസെടുക്കാനുള്ള അധികാരമുണ്ട്.

ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് നിയമമാക്കി സി.ബി.ഐയെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാൻ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നയം അംഗീകരിക്കാനാകില്ല. അതിനുള്ള ശ്രമം അവസാനിപ്പിക്കണം. മടിയില്‍ കനമില്ലെങ്കില്‍ എന്തിന് സി.ബി.ഐ അന്വേഷണത്തെ ഭയക്കണമെന്നും അദ്ദേഹം ചോദിച്ചു. നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.