ETV Bharat / state

തെരുവുനായയുടെ കടിയേറ്റ വിദ്യാര്‍ഥിക്ക് വിദഗ്‌ദ ചികിത്സ ഉറപ്പാക്കണമെന്ന് വി ഡി സതീശന്‍ - പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിയായ 12 വയസുകാരിക്ക് വിദഗ്‌ദ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വാക്‌സിന്‍റെ ഗുണനിലവാരം സംബന്ധിച്ച് പരിശോധിക്കാന്‍ വിദഗ്‌ദ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പ്രസ്‌തുത കാര്യത്തില്‍ നടപടി വേണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു

V D Satheeshan  government ensure effective treatment to student  opposition party leader V D Satheeshan  stray dog attack in kearala  വി ഡി സതീശന്‍  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  മുഖ്യമന്ത്രി
തെരുവുനായയുടെ കടിയേറ്റ വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ വിദഗ്‌ദ ചികിത്സ ഉറപ്പാക്കണം, വി ഡി സതീശന്‍
author img

By

Published : Sep 3, 2022, 3:16 PM IST

തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിയായ 12 വയസുകാരിക്ക് വിദഗ്‌ദ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചികിത്സ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം രണ്ടു വര്‍ഷമായി വര്‍ധിക്കുകയാണ്.

നേരത്തെ വാക്‌സിന്‍ ഫലപ്രദമായിരുന്നതിനാല്‍ മരിക്കുന്നവരുടെ എണ്ണം കുറവായിരുന്നു. 2020 മുതലാണ് കടിയേല്‍ക്കുന്നവര്‍ മരിച്ച സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയത്. ഇക്കാര്യങ്ങള്‍ ഓഗസ്റ്റ് 30ന് നിയമസഭയില്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടിസിലൂടെ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ട്.

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വാക്‌സിന്‍റെ ഗുണനിലവാരം സംബന്ധിച്ച് പരിശോധിക്കാന്‍ വിദഗ്‌ദ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് ഉറപ്പു നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടാകണം. കഴിഞ്ഞ രണ്ടു വര്‍ഷമായി നായ്ക്കളെ വന്ധീകരിക്കുന്നില്ല.

എബിസി പദ്ധതിയും സംസ്ഥാനത്ത് നടക്കുന്നില്ല. വീഴ്‌ചകള്‍ മനസിലാക്കി അവ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.