തിരുവനന്തപുരം : നിയമസഭ സമ്മേളനത്തിൽ പാസാക്കിയ ചാൻസലർ ബിൽ ഗവർണർക്ക് അയക്കാതെ സർക്കാർ. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ മാറ്റുന്ന ബില്ലാണ്, നിയമസഭ പാസാക്കിയിട്ടും ഇനിയും ഗവർണർക്ക് അയക്കാത്തത്. നിയമ വകുപ്പിന്‍റെ പരിശോധന പൂർത്തിയാകാൻ ഉണ്ടെന്നാണ് സർക്കാർ വിശദീകരണം.
അതേസമയം നിയമസഭ പാസാക്കിയ മദ്യത്തിന്‍റെ നികുതി കൂട്ടാനുള്ള ബിൽ സർക്കാർ രാജ്ഭവന് കൈമാറിയിട്ടുമുണ്ട്.