ETV Bharat / state

'നാല് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും' ; സംസ്ഥാനത്ത് വീണ്ടും നൂറുദിന പരിപാടി പ്രഖ്യാപിച്ച് സർക്കാർ - തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും

ഫെബ്രുവരി 10 മുതൽ മെയ് 20 വരെയാണ് നൂറുദിന പരിപാടി

hundred day programs  kerala government new schemes  നൂറുദിന പരിപാടി  തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും  സർക്കാരിന്‍റെ ഒന്നാം വാർഷികം
നൂറുദിന പരിപാടി പ്രഖ്യാപിച്ച് സർക്കാർ
author img

By

Published : Feb 9, 2022, 9:18 PM IST

Updated : Feb 9, 2022, 10:45 PM IST

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വീണ്ടും നൂറുദിന പരിപാടി പ്രഖ്യാപിച്ച് സർക്കാർ. നൂറുദിന പരിപാടിയിൽ ആകെ 1,557 പദ്ധതികളും 17,183.89 കോടി രൂപയുടെ വകയിരുത്തലുമാണുള്ളത്‌. ഫെബ്രുവരി 10 മുതൽ രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷിക ദിനമായ മെയ് 20 വരെ നൂറുദിന പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുൻ സർക്കാരും രണ്ടുതവണയായി 100 ദിന പരിപാടികൾ പ്രഖ്യാപിച്ച് സമയബന്ധിതമായി നടപ്പാക്കിയിരുന്നു. സാമൂഹിക, പശ്ചാത്തല സൗകര്യ, തൊഴിൽമേഖലകളിൽ ഗണ്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ മുൻപ് നടപ്പാക്കിയ മൂന്ന് നൂറുദിന പരിപാടികൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികൾക്ക് അടക്കം കൂടുതൽ തൊഴിൽ ദിനങ്ങൾ കൊണ്ടുവരും, 464714 തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും, ഉന്നതനിലവാരത്തിലുള്ള 53 സ്‌കൂളുകൾ നാടിന് സമർപ്പിക്കും.

സംസ്ഥാനത്ത് വീണ്ടും നൂറുദിന പരിപാടി പ്രഖ്യാപിച്ച് സർക്കാർ

ലൈഫ് മിഷൻ വഴി 20000 വീടുകൾ നിർമിക്കും, സംസ്ഥാനത്താകെ വാതിൽപടി സംവിധാനം കൊണ്ടുവരും, എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടൽ, 23 പുതിയ പോലീസ് സ്റ്റേഷനുകൾക്ക് തറക്കല്ലിടല്‍, ഇടുക്കിയിൽ എയർസ്ട്രിപ്പ് ഉദ്ഘാടനം , കിഫ്ബി വഴി ശബരിമല ഇടത്താവളങ്ങൾ നവീകരിക്കല്‍, കുട്ടനാട് പദ്ധതിയുടെ ഭാഗമായി വേമ്പനാട്ടുകായലിൽ ബണ്ടു നിർമാണം, മത്സ്യത്തൊഴിലാളികൾക്കുള്ള 532 വീടുകളുടെ താക്കോൽ ദാനം തുടങ്ങിയവയാണ് രണ്ടാം 100 ദിന കർമ്മപരിപാടിയിലെ പ്രധാന പ്രഖ്യാപനങ്ങൾ.

മലയിടുക്കിലെ രക്ഷാദൗത്യം അഭിനന്ദിച്ച് മുഖ്യമന്ത്രി

മലമ്പുഴ ചേറാട് മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ച ദൗത്യസംഘത്തിലെ സൈനികർക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബാബുവിന് ആവശ്യമായ ചികിത്സ നൽകും. ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെന്‍റ് സൈനികർ വ്യോമസേന കോസ്റ്റ് ഗാർഡ് കേരള പൊലീസ് വനം വകുപ്പ് മെഡിക്കൽ സംഘം ജനപ്രതിനിധികൾ നാട്ടുകാർ എന്നിവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.

രക്ഷാദൗത്യം വൈകിയെന്ന വിമർശനങ്ങളിൽ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തി. ചിലർക്ക് എല്ലാത്തിനെയും വിമർശിച്ചേ അടങ്ങൂ എന്ന വാശിയാണ്. അതിന്‍റെ ഭാഗമായാണ് അത്തരം പ്രതികരണങ്ങൾ ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു ദുരന്തമുണ്ടായാൽ പാലിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്. അതിന് അനുസരിച്ചാണ് കാര്യങ്ങൾ നീങ്ങിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ 'വിമർശനം കേൾക്കേണ്ടി വന്നവർക്ക് പകയുണ്ടാകും'; ശിവശങ്കറിന്‍റെ പുസ്‌തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Last Updated : Feb 9, 2022, 10:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.