ETV Bharat / state

ടൈറ്റാനിയം അഴിമതി കേസ് സിബിഐക്ക് - ടൈറ്റാനിയം അഴിമതി കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കം ആറുപേര്‍ കേസില്‍ പ്രതികളാണ്. ആഗോള ടെന്‍ഡറില്ലാതെ പ്ലാന്‍റ് വാങ്ങാന്‍ അനുമതി നല്‍കിയതിലൂടെ 66 കോടിയുടെ അഴിമതി നടന്നുവെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍.

ടൈറ്റാനിയം അഴിമതി കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം
author img

By

Published : Sep 3, 2019, 5:15 PM IST

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ പ്ലാന്‍റ് ഇറക്കുമതി ചെയ്‌തത് ബ്രിട്ടണില്‍ നിന്നായതിനാല്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന വിജിലന്‍സ് ശുപാര്‍ശയിലാണ് സര്‍ക്കാര്‍ തീരുമാനം. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ പ്ലാന്‍റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഉയരുന്നത്.

കോണ്‍ഗ്രസ് നേതാവായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്ററാണ് ടൈറ്റാനിയം അഴിമതി ആരോപണവുമായി രംഗത്ത് വന്നത്. 256 കോടി രൂപയുടെ പ്ലാന്‍റ് സ്ഥാപിക്കുന്നതിന് റാഞ്ചി ആസ്ഥാനമായ മെക്കോണ്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന് ടൈറ്റാനിയം കരാര്‍ നല്‍കുകയായിരുന്നു. ബ്രിട്ടണ്‍ ആസ്ഥാനമായ വി.എന്‍ ടെക്ക് ബാങ്ക് എന്ന സ്ഥാപനത്തില്‍ നിന്ന് 86 കോടി രൂപയുടെ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്‌തെങ്കിലും ഒറ്റ ഉപകരണം പോലും സ്ഥാപിച്ചില്ല.

ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്‌തതില്‍ വന്‍ അഴിമതി നടന്നെന്നും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ ഗൂഢാലോചന നടത്തി ആഗോള ടെന്‍ണ്ടര്‍ ഒഴിവാക്കി മെക്കോണിന് കരാര്‍ നല്‍കിയെന്നായിരുന്നു ആരോപണം. പിന്നീട് അധികാരത്തില്‍ വന്ന വി.എസ് അച്യുതാന്ദന്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ്, ടൈറ്റാനിയം എംഡി എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് വിജിലന്‍സ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. അഴിമതിയുടെ വ്യാപ്‌തി കണ്ടെത്താന്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടാനും വിജിലന്‍സ് തീരുമാനിച്ചിരുന്നു. അഴിമതിയുടെ വ്യാപ്‌തി കണ്ടെത്തിയാല്‍ മാത്രമേ രാഷ്‌ട്രീയക്കാരുടെ പങ്ക് കണ്ടെത്താനാകൂവെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌.ഐ.ആറില്‍ വിജിലന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു.

Intro:മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല, മുന്‍ വ്യവസായ മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ പ്രതികളായ ടൈറ്റാനിയം അഴിമതി കേസ് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആഗോള ടെണ്ടര്‍ ഇല്ലാതെ പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മാലിനീകരണ നിയന്ത്രണ പ്ലാന്റ് വാങ്ങാന്‍ അനുമതി നല്‍കിയതിലൂടെ ഏകദേശം 66 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസന്വേഷിച്ച വിജിലന്‍സിന്റെ കണ്ടെത്തല്‍. പ്ലാന്റ് ഇറക്കുമതി ചെയ്തത്് ബ്രിട്ടനില്‍ നിന്നായതിനാല്‍ കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശുപാര്‍ശയിലാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Body:2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്ടപാണ് ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഉയരുന്നത്. 256 കോടിരൂപയുടെ പ്ലാന്റ് സ്ഥാപിക്കുന്നതിന് റാഞ്ചി ആസ്ഥാനമായ മെക്കോണ്‍ എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന് ടൈറ്റാനിയം കരാര്‍ നല്‍കി. ബ്രിട്ടണ്‍ ആസ്ഥാനമായ വി.എന്‍ ടെക്ക് ബാങ്ക്്് എന്ന സ്ഥാപനത്തില്‍ നിന്ന്്് 86 കോടി രൂപയുടെ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്‌തെങ്കിലും ഒറ്റ ഉപകരണം പോലും സ്ഥാപിച്ചില്ല. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസ് നേതാവായിരുന്ന കെ.കെ.രാമചന്ദ്രന്‍ മാസ്റ്ററാണ ആരോപണവുമായി രംഗത്തു വന്നത്.് ഉകരണങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ വന്‍ അഴിമതി നടന്നെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ ഗൂഡാലോചന നടത്തി ആഗോള ടെണ്ടര്‍ ഒഴിവാക്കി മെക്കോണിനു കരാര്‍ നല്‍കിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് പിന്നീട് അധികാരത്തില്‍ വന്ന വി.എസ്. അച്യുതാന്ദന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കേസില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട അഴിമതി നടന്നിട്ടുണ്ടെന്ന്്് കണ്ടെത്തി. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ്്്, ടൈറ്റാനിയം എം.ഡി എന്നിവരുള്‍പ്പെടെ 6പേര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നും വിജിലന്‍സ്്് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി.
അഴിമതിയുടെ വ്യാപ്തി കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനും വിജിലന്‍സ് തീരുമാനിച്ചിരുന്നു. അഴിമതിയുടെ വ്യാപ്തി കണ്ടെത്തിയാല്‍ മാത്രമേ രാഷ്ട്രീയക്കാരുടെ പങ്ക്്് കൂടി കണ്ടെത്താനാകൂ എന്ന് തിരുവന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ വിജിലന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു. വിദേശ രാജ്യത്തേക്കു കൂടി നീളുന്ന ഇടപാടായതിനാല്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന വിജിലന്‍സ് ശുപാര്‍ശയിലാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. പാല ഉപതിരഞ്ഞെടുപ്പിലേക്ക് സംസ്ഥാന രാഷ്ട്രീയം കടന്നിരിക്കെ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പ്രതിരോധത്തിലാക്കുക എന്ന ഉദ്ദേശമാണ്്് പൊടുന്നനെയുള്ള സിബിഐ അന്വേഷണ ശുപാര്‍ശയ്ക്കു പിന്നിലെന്നാണ് സൂചന. അന്വേഷണത്തെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സ്വാഗതം ചെയ്തു.

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.