തിരുവനന്തപുരം: പ്രതിപക്ഷം പ്രതിഷേധിച്ചാൽ സഭ നിർത്തിവയ്ക്കാൻ സർക്കാർ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാർ പല വിവാദ വിഷയങ്ങളിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുകയാണ്. ഇത് അനുവദിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
സ്വർണക്കടത്ത് വിഷയമടക്കം ചർച്ചയാകാതിരിക്കാൻ ഭരണപക്ഷം നിയമസഭയിൽ പ്രകോപനമുണ്ടാക്കി സഭ സ്തംഭിപ്പിക്കുകയാണ്. ചരിത്രത്തിലില്ലാത്ത രീതിയിലാണ് ഭരണപക്ഷം ബഹളം വയ്ക്കുന്നത്. ഇത് മനസിലാക്കിയതിനെ തുടർന്നാണ് പ്രതിപക്ഷം ഇന്ന് സഭ നടപടികളുമായി സഹകരിച്ചത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ സഭയിൽ ഉന്നയിക്കാനുള്ള അവസരം പൂർണമായും ഉപയോഗിക്കുമെന്നും സതീശൻ വ്യക്തമാക്കി.
Also Read: വിമാനത്തിലെ പ്രതിഷേധം: ശബരിനാഥന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ്