തിരുവനന്തപുരം : കൊല്ലം-ചെങ്കോട്ട നാലുവരിപ്പാതയുടെ അലൈന്‍മെന്‍റിന് സര്‍ക്കാര്‍ അംഗീകാരം. റവന്യൂ മന്ത്രി കെ. രാജനാണ് നിയമസഭയില്‍ സബ്‌മിഷന് മറുപടിയായി ഇക്കാര്യം അറിയിച്ചത്.
കൊല്ലം ജില്ലയിലെ കടമ്പാട്ടുകോണത്ത് നിന്ന് ആരംഭിച്ച് ചടയമംഗലം, പത്തടി, കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട വരെ 58.915 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള എന്‍എച്ച് 744 നാലുവരി പാതയാക്കി വീതി കൂട്ടുന്നതിനുള്ള ഗ്രീന്‍ഫീല്‍ഡ് അലൈന്‍മെന്‍റിനാണ് അംഗീകാരം നല്‍കിയത്.
സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്‌ടര്‍മാരെ നിയമിച്ചുകൊണ്ട് നാഷണല്‍ ഹൈവേ അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
Also Read: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി : ആര്യന്‍ ഖാന്‍റെ എന്‍സിബി കസ്റ്റഡി ഒക്ടോബര്‍ 7 വരെ നീട്ടി
ജനവാസ കേന്ദ്രങ്ങള്‍ പരമാവധി ഒഴിവാക്കി അലൈന്‍മെന്‍റ് പുനര്‍ നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതായി മന്ത്രി പറഞ്ഞു.
ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍റ് ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരിക്ക് കത്തെഴുതിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി.