തിരുവനന്തപുരം: ഗുണ്ടാപിരിവ് കൊടുക്കാത്തതിലുളള വിരോധത്തിൽ ടിപ്പർ ലോറി അടിച്ചു തകർത്ത കേസിൽ അരുവിക്കര സ്വദേശി പുത്തൻവീട്ടിൽ വിഷ്ണുവിനെ ( 29) നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തു. കരകുളം കായ്പാടി സ്വദേശിയുടെ ടിപ്പർ ലോറിയിൽ മണ്ണ് കൊണ്ടു പോകുന്നതിന് ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടതായാണ് കേസ്. കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാള്‍. അരുവിക്കര, വട്ടിയൂർക്കാവ്, പേരൂർക്കട സ്റ്റേഷനുകളിൽ ഇയാള്‍ക്ക് എതിരെ കേസുകൾ നിലവിലുണ്ട്. നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാറിനു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സി.ഐ വി.രാജേഷ് കുമാർ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഗുണ്ടാ ആക്രമണം; പ്രതി പിടിയില്‍ - ഗുണ്ടാ ആക്രമണം വാര്‍ത്ത
കരകുളം കായ്പാടി സ്വദേശിയുടെ ടിപ്പർ ലോറിയിൽ മണ്ണ് കൊണ്ടു പോകുന്നതിന് ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടതായാണ് കേസ്
![ഗുണ്ടാ ആക്രമണം; പ്രതി പിടിയില്‍ goonda attack news tipper attack news ഗുണ്ടാ ആക്രമണം വാര്‍ത്ത ടിപ്പര്‍ ആക്രമണം വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9040697-thumbnail-3x2-prahi2.jpg?imwidth=3840)