ETV Bharat / state

ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര്; വിവാദം കത്തുന്നു

author img

By

Published : Dec 5, 2020, 4:05 PM IST

ആർഎസ്എസ് നേതാവിന്‍റെ പേര് ക്യാമ്പസിന് നൽകുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു.

ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര്;  സിപിഎം പി.ബി അംഗം എം എ ബേബി  രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു  ആർജിസിബിയുടെ രണ്ടാമത്തെ ക്യാമ്പസ്  golwalker campus protest  rajeev gandhi bio tech  ramesh on golwalker campus protest
ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര്; വിവാദം കത്തുന്നു

തിരുവനന്തപുരം: രാജീവ് ഗാന്ധി ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് നേതാവ് എം എസ് ഗോൾവാൾക്കറുടെ പേര് നൽകിയ കേന്ദ്ര തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. നടപടി വർഗീയ വിഭജനമെന്ന് ആരോപിച്ചു സിപിഎമ്മും കോൺഗ്രസും രംഗത്തെത്തി. കേന്ദ്ര തീരുമാനം ഹീനവും പ്രതിഷേധകരവുമാണെന്ന് സിപിഎം പി.ബി അംഗം എം എ ബേബി പറഞ്ഞു. കേരളത്തിൽ വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആർഎസ്എസിന്‍റെ നീക്കമാണിതെന്നും ബേബി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. അതേസമയം ആർഎസ്എസ് നേതാവിന്‍റെ പേര് ക്യാമ്പസിന് നൽകുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു.

ശാസ്ത്ര സാങ്കേതിക മേഖലയിൽ രാജ്യം നേടിയ പുരോഗതിക്ക് ഊടും പാവും നൽകുകയും ആധുനിക ഇന്ത്യയ്ക്ക് അടിത്തറയിടുകയും ചെയ്‌ത മഹാനായ നേതാവായിരുന്നു മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി. അദ്ദേഹത്തിന്‍റെ സ്മരണ നിലനിർത്തുന്ന സ്ഥാപനത്തിലെ രണ്ടാമത്തെ കാമ്പസിന് ആർഎസ്എസ് നേതാവിന്‍റെ പേര് നൽകുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. ആർജിസിബിയുടെ രണ്ടാമത്തെ ക്യാമ്പസിനും രാജീവ് ഗാന്ധിയുടെ പേര് തന്നെ നൽകണം എന്ന് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.

ഇപ്പോൾ എന്തും ആകാമെന്ന സാഹചര്യമാണ് ഉള്ളതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചു. വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ ഗോൾവാൾക്കർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധം എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല എന്ന് ശശി തരൂർ എംപി പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധം അറിയിച്ചു ടി എൻ.പ്രതാപൻ എം.പിയും പ്രധാനമന്ത്രിക്ക് കത്തയച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.