തിരുവനന്തപുരം: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കള്ളക്കടത്തുകാരും അതു നിയന്ത്രിക്കുന്നവരും സിപിഎം നേതാക്കളാണെന്നതിൻ്റെ തെളിവുകളാണ് പുറത്തു വരുന്നതെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു.
Also Read: സ്വർണക്കടത്തിൽ ഭരണപക്ഷ പങ്ക് വ്യക്തമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
കള്ളക്കടത്തുകാർക്കെതിരായ സിപിഎമ്മിൻ്റെ ധർണയും പദയാത്രയുമെല്ലാം നടത്തുന്നതും കള്ളക്കടത്തുകാർ തന്നെയാണ്. കേസിൻ്റെ അടിവേര് പോകുന്നത് എകെജി സെൻ്ററിലേക്കാണ്. സ്വർണ്ണക്കടത്തിൻ്റെ പങ്ക് സിപിഎം പറ്റുന്നതായി തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെർപ്പുളശ്ശേരിയിൽ നിന്നെത്തിയ സംഘത്തിന് ഡിവൈഎഫ്ഐയുമായും എസ്‌ഡിപിഐയുമായും ബന്ധമുണ്ട്. ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ സംഭവസ്ഥലത്തെത്തിയത് രാഷ്ട്രീയ ബന്ധത്തിൻ്റെ തെളിവാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
Also Read: സജേഷ് ബിനാമി ; 'പൊട്ടിക്കലിന്‍റെ' സൂത്രധാരൻ അർജുൻ ആയങ്കിയെന്ന് കസ്റ്റംസ്
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയ കേസുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനും സിപിഎം പ്രവർത്തകനുമായിരുന്ന അർജുൻ ആയങ്കിയുടെ അറസ്‌റ്റ് കസ്‌റ്റംസ് ചോദ്യം ചെയ്യലിന് പിന്നാലെ ഇന്നലെയാണ് രേഖപ്പെടുത്തിയത്. കൂടാതെ സ്വർണക്കടത്തില്‍ രാഷ്ട്രീയ പാർട്ടിയും ക്വട്ടേഷന്‍ സംഘവും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന വാട്‌സ്‌ആപ്പ് ഓഡിയോയും പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രന്‍റെ ആരോപണം.
Also Read: സ്വർണക്കടത്തിന്‍റെ പങ്ക് രാഷ്ട്രീയ പാർട്ടിക്കും? ക്വട്ടേഷന്‍ സംഘത്തിന്‍റെ ഓഡിയോ പുറത്ത്