ETV Bharat / state

വീണ്ടും സ്വര്‍ണക്കടത്ത് വിവാദം ; മുഖ്യമന്ത്രിയെ ഉന്നമിട്ട് ആരോപണങ്ങള്‍, പ്രതിരോധിച്ച് എല്‍.ഡി.എഫ് - മുഖ്യമന്ത്രിയെ ഉന്നമിട്ട് സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങള്‍

സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ്‌ മുഖ്യമന്ത്രിയ്‌ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലാണ് ഇടതുമുന്നണിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്

gold smuggling revelations cpm facing new crisis  വീണ്ടും സ്വര്‍ണക്കടത്ത് വിവാദം  മുഖ്യമന്ത്രിയെ ഉന്നമിട്ട് സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങള്‍  gold smuggling case
വീണ്ടും സ്വര്‍ണക്കടത്ത് വിവാദം; മുഖ്യമന്ത്രിയെ ഉന്നമിട്ട് ആരോപണങ്ങള്‍, പ്രതിരോധിച്ച് എല്‍.ഡി.എഫ്
author img

By

Published : Jun 8, 2022, 8:06 PM IST

തിരുവനന്തപുരം : ചാരം മൂടിക്കിടന്ന നയതന്ത്ര സ്വര്‍ണക്കടത്ത് വിവാദം വീണ്ടും ആളിപ്പടരുമ്പോള്‍ ഇത്തവണ ഉന്നം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമാണ്. നിയമസഭ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തോടെ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ അഗ്നിശുദ്ധിയായെന്ന് കരുതിയ മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും മുകളിലാണ് ഇപ്പോള്‍ കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ ഇടിത്തീയാകുന്നത്.

2016 ലെ ദുബായ് യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി തിരുവനന്തപുരത്തെ ദുബായ് കോണ്‍സുലേറ്റ് വഴി കറന്‍സി കടത്തിയെന്നും ബിരിയാണി പാത്രങ്ങളിലൂടെ ഭാരമുള്ള ലോഹങ്ങള്‍ കടത്തിയെന്നുമുള്ള വെളിപ്പെടുത്തല്‍ അക്ഷരാര്‍ഥത്തില്‍ ഇടതുകേന്ദ്രങ്ങളെ അമ്പരപ്പിച്ചു. മാത്രമല്ല, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, മുന്‍ മന്ത്രി കെ.ടി ജലീല്‍ എന്നിവരുടെ പങ്കിനെക്കുറിച്ച് വ്യക്തമായ സൂചന എറണാകുളം മജിസ്‌ട്രേറ്റ് കോടതിക്ക് നല്‍കിയിട്ടുണ്ടെന്നുള്ള വെളിപ്പെടുത്തലും ഇടതുകേന്ദ്രങ്ങള്‍ക്ക് ആഘാതമായി.

വിനയായി ശിവശങ്കറിന്‍റെ പുസ്‌തകം : മുഖ്യമന്ത്രി നേരിട്ട് നയിച്ച തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിന്‍റെ ക്ഷീണം മാറും മുന്‍പേ വന്ന സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്കും വലിയ മങ്ങലായെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇക്കാര്യങ്ങളിലൊന്നും നേരിട്ട് പ്രതികരണത്തിന് തയ്യാറാകാത്ത മുഖ്യമന്ത്രി വിശദമായ വാര്‍ത്താക്കുറിപ്പിലൂടെ സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞത് ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്താണെന്ന വിലയിരുത്തലുമുണ്ട്.

ALSO READ| 'വിജിലന്‍സ് സരിത്തിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു'; വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്

യഥാര്‍ഥത്തില്‍ ചാരം മൂടിക്കിടന്ന സ്വര്‍ണക്കടത്ത് കേസ് വീണ്ടും സജീവമാക്കുന്നതില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ പങ്ക് ഇപ്പോള്‍ ഇടത് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായി. സ്വര്‍ണക്കടത്ത് കേസില്‍ 87 ദിവസത്തെ ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ശിവശങ്കര്‍ എഴുതിയ ആത്മകഥയിലൂടെ അദ്ദേഹം താന്‍ നിരപരാധിയാണെന്നും സ്വപ്‌നയാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നും വ്യക്തമാക്കിയതോടെയാണ് സ്വപ്‌ന ശിവശങ്കറിനും സര്‍ക്കാരിനുമെതിരെ തിരിഞ്ഞത്.

സ്വപ്‌നയുടെ ആരോപണമുയര്‍ന്ന ആദ്യ ഘട്ടത്തില്‍ അല്‍പം പതറിയെങ്കിലും സി.പി.എം ശക്തമായി തിരിച്ചടിച്ചു. മുഖ്യമന്ത്രിയെ താറടിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ബി.ജെ.പിയാണെന്നും ഇതിന് കോണ്‍ഗ്രസ് കുടപിടിക്കുകയാണെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആരോപിച്ചു. പുതിയ കുപ്പിയിലെ പഴയ വീഞ്ഞെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. തൊട്ടുപിന്നാലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കി ആരോപണ വിധേയനായ കെ.ടി ജലീലും രംഗത്തുവന്നു.

'യുദ്ധം' പ്രഖ്യാപിച്ച സ്വപ്‌നയ്‌ക്കെതിരെ സര്‍ക്കാര്‍ നീക്കം : പുതിയത് ബിരിയാണി ചെമ്പ് മാത്രമാണെന്നായിരുന്നു സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍റെ പരിഹാസം. അങ്ങനെ ആരെങ്കിലും വിചാരിച്ചാല്‍ തര്‍ക്കാന്‍ കഴിയുന്നതല്ല പിണറായി വിജയന്‍റെ പ്രതിച്ഛായയെന്നും വിജയരാഘവന്‍ പറഞ്ഞു. ഇതൊക്കെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് തള്ളിയതാണെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ അഭിപ്രായം. അതേസമയം, സര്‍ക്കാരിനെതിരെ പ്രത്യേകിച്ച് മുഖ്യമന്ത്രിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച സ്വപ്‌നയ്‌ക്കെതിരായ നടപടികളിലേക്ക് സര്‍ക്കാര്‍ അതിവേഗമാണ് കടന്നത്.

സ്വപ്‌നയുടെ പങ്കാളിയും സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതിയുമായ സരിത്തിനെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്ന് വിജിലന്‍സ് ബലമായി കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന സ്വപ്‌നയുടെ ഭീഷണി ഏതു വിധേനയും ഒഴിവാക്കുന്നതിന്‍റെ ഭാഗമാണ് സര്‍ക്കാരിന്‍റെ ഇത്തരം നീക്കങ്ങള്‍ എന്ന ആരോപണവും ഉയര്‍ന്നു. അതേസമയം, വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്നും രംഗത്തുവന്നു.

ALSO READ| 'നോട്ടിസ് നല്‍കിയില്ല, വിജിലന്‍സ് ചോദ്യംചെയ്യാന്‍ കൊണ്ടുപോയത് ബലം പ്രയോഗിച്ച്,'; വിട്ടയച്ച ശേഷം സരിത്

കേസ് സംഘപരിവാറും സി.പി.എമ്മും ചേര്‍ന്ന് അട്ടിമറിച്ചുവെന്ന ആരോപണം വി.ഡി സതീശന്‍ ആവര്‍ത്തിച്ചു. കോടതിയുടെ മേല്‍നോട്ടത്തിലുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിനായി കോടതിയെ സമീപിക്കുന്ന കാര്യവും പ്രതിപക്ഷം ഗൗരവമായി ആലോചിക്കുകയാണ്. ഏതായാലും പൂര്‍ണമായി കെട്ടടങ്ങിയെന്ന് കരുതിയ സ്വര്‍ണക്കടത്ത് കേസ് വീണ്ടും സജീവമാകുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന് വരും ദിവസങ്ങളില്‍ തലവേദന സൃഷ്‌ടിക്കുമെന്നതില്‍ സംശയമില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.