തിരുവനന്തപുരം: സ്വര്‍ണം എവിടെയെത്തിയെന്നതിനെ കുറിച്ച് സിപിഎം വേവലാതിപ്പെടണ്ടെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. എന്‍ഐഎ അന്വേഷണം ശരിയായ ദിശയിലല്ലെന്നും സ്വര്‍ണം അയച്ചയാളെയും വിമാനത്താവളത്തില്‍ നിന്ന് അത് സ്വീകരിച്ചയാളെയും കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വിമര്‍ശിച്ചിരുന്നു. സ്വര്‍ണം കിട്ടിയവരെയും അതിന് സഹായിച്ചവരെയും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുമെന്നും അന്വേഷണം ശാസ്‌ത്രീയവും കാര്യക്ഷമവുമായാണ് നടക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
കാര്‍ഷിക ബില്ല് കര്‍ഷക വിരുദ്ധമാണെന്ന കോണ്‍ഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പ്രചാരണം രാഷ്‌ട്രീയ പ്രേരിതമെന്നും അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.