ETV Bharat / state

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; പിടികൂടിയത് 1.25 കിലോഗ്രാം - thiruvananthapuram airport

സ്വർണ കടത്തിൽ എയർപോർട്ട് ജീവനക്കാർക്ക് പങ്കുള്ളതായി സംശയം

thiruvananthapuram airport
author img

By

Published : Jul 15, 2019, 1:53 PM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ദോഹയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനയാത്രക്കാരന്‍റെ ഹാൻഡ് ബാഗിനുള്ളിൽ നിന്നും 1.25 കിലോഗ്രാം സ്വർണം ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശി അനസ് എന്ന യാത്രക്കാരനെ അറസ്റ്റു ചെയ്തു. സ്വർണ കടത്തിൽ വിമാന ജീവനക്കാർക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.
45.85 ലക്ഷം രൂപ വിലമതിപ്പുള്ള 24 കാരറ്റ് സ്വർണാഭരണങ്ങളും വളകളും ഡിആർഐ പിടിച്ചെടുത്തു. കസ്റ്റംസ് അറൈവൽ പോയിന്‍റിന് മുമ്പായി ഒരു എയർ ഇന്ത്യ ഉദ്യോഗസ്ഥൻ ബാഗ് പുറത്തെത്തിക്കുമെന്ന് ഉറപ്പു നൽകിയെന്ന് പിടിയിലായ അനസ് മൊഴി നൽകി. 3 മാസം മുൻപ് 6 കിലോഗ്രാം സ്വർണവുമായി ഷിയാസ് എന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥനെ ഡിആർഐ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

Intro:Body:

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ദോഹയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനയാത്രക്കാരന്റെ ഹാൻഡ് ബാഗിനുള്ളിൽ നിന്നും 1.25 കിലോ ഗ്രാം സ്വർണം ഡി ആർ ഐ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശി അനസ് എന്ന യാത്രക്കാരനെ അറസ്റ്റു ചെയ്തു. സ്വർണ കടത്തിൽ വിമാന ജീവനക്കാർക്ക് പങ്കുണ്ടെന്ന് സംശയം.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.