ETV Bharat / state

സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെ ആരോപണവുമായി രമേശ് ചെന്നിത്തല - pinarayi vijayan statement

കേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉന്നതർ ബന്ധപ്പെട്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഐ.ടി. സെക്രട്ടറിക്ക് പുറമേ മറ്റൊരാള്‍ കൂടി കസ്റ്റംസ് അധികൃതുമായി ബന്ധപ്പെട്ടിട്ടുണ്ട്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  അന്താരാഷ്ട്ര വിമാനത്താവളം സ്വർണക്കടത്ത് കേസ്  മുഖ്യമന്ത്രിയുടെ ഓഫീസ്  പിണറായി വിജയൻ മുഖ്യമന്ത്രി  opposition leader ramesh chennithala  trivandrum airport gold fraud case  pinarayi vijayan statement  cm office controversy
സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെ ആരോപണവുമായി രമേശ് ചെന്നിത്തല
author img

By

Published : Jul 6, 2020, 6:34 PM IST

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉന്നതർ ബന്ധപ്പെട്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഐ.ടി. സെക്രട്ടറിക്ക് പുറമേ മറ്റൊരാള്‍ കൂടി കസ്റ്റംസ് അധികൃതുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്നത് ഇതാദ്യമാണ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെ ആരോപണവുമായി രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരു വ്യക്തിക്ക് എങ്ങനെ ഐടി വകുപ്പില്‍ ജോലി ലഭിച്ചെന്ന് വ്യക്തമാക്കണം. ഡിപ്ലോമാറ്റിക് ചാനല്‍ സ്വര്‍ണക്കടത്തിന് ദുരുപയോഗം ചെയ്യുന്നത് ഗുരുതരമാണ്. അന്താരാഷ്ട്ര തട്ടിപ്പ് സംഘങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.