ETV Bharat / state

മാലപൊട്ടിക്കൽ കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ നിരവധി മാല പൊട്ടിക്കൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ റിയാദ്

മാലപൊട്ടിക്കൽ കേസ്  മാലപൊട്ടിക്കൽ കേസ് പ്രതി പിടിയിൽ  അയത്തിൽ മാലപൊട്ടിക്കൽ കേസ്  gold chain theft case  gold chain theft case kollam
മാലപൊട്ടിക്കൽ
author img

By

Published : Sep 22, 2020, 7:55 PM IST

തിരുവനന്തപുരം: നിരവധി മാലപൊട്ടിക്കൽ കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശിയെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്‌തു. അയത്തിൽ വയലിൽ പുത്തൻവീട്ടിൽ റിയാമ എന്ന റിയാദിനെയാണ് (37) ഡിവൈഎസ്‌പി എസ്‌.വൈ സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ വർഷം മുത്താന കെ.പി.എം.സി ജങ്‌ഷനിൽ കട നടത്തുന്ന പ്രസന്നകുമാരിയുടെ മാല പൊട്ടിച്ച കേസിലാണ് നിലവിൽ റിയാസ് പിടിയിലായത്. കേസിലെ മറ്റ് രണ്ട് പ്രതികളെ ആദ്യമേ പിടികൂടിയിരുന്നു. എങ്കിലും മുഖ്യ പ്രതിയായ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കൂടാതെ മറ്റൊരു മോഷണ കേസിലും ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ നിരവധി മാല പൊട്ടിക്കൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ റിയാദ്. കച്ചവട സ്ഥാപനങ്ങളിൽ ഒറ്റക്ക് ജോലി ചെയ്യുന്ന സ്ത്രീകളെയും വഴിയാത്രക്കാരിൽ പ്രായമായ സ്ത്രീകളെയും ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവരെയുമാണ് ഇയാൾ ലക്ഷ്യം വച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.