തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സിസി ടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കസ്റ്റംസ് പൊലീസിന് കത്ത് നൽകി. എഡിജിപി മനോജ് എബ്രാഹമിനാണ് ആവശ്യമുന്നയിച്ച് കസ്റ്റംസ് കത്തയച്ചത്.
സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, സ്പെയ്‌സ് പാർക്ക് എന്നിവിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. കേസിൽ അറസ്റ്റിലായ സരിത്തിന്‍റെ പങ്കാളിയായ സന്ദീപ് നിരവധി തവണ സ്വപ്നയുടെ ഓഫീസിൽ എത്തിയിരുന്നതായാണ് കസ്റ്റംസിന് ലഭിച്ച വിവരം. സിസി ടിവി ദ്യശ്യങ്ങൾ പരിശോധിക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാവും.