ETV Bharat / state

പന്തളത്തുനിന്ന് കാണാതായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി ; മൂവരും സുരക്ഷിതര്‍ - Pandalam Balasramam students Gone Missing

Missing Girls Found : രാത്രി 12.30 ഓടെ കിഴക്കേക്കോട്ടയ്‌ക്ക് സമീപം റോഡരികില്‍വച്ചാണ് കുട്ടികളെ പൊലീസ് കണ്ടെത്തിയത്

3 Student girls went Missing from Pandalam Pathanamthitta Found at Thiruvananthapuram,പന്തളത്തുനിന്ന് കാണാതായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി
3 Student girls went Missing from Pandalam Pathanamthitta Found at Thiruvananthapuram
author img

By ETV Bharat Kerala Team

Published : Dec 19, 2023, 9:58 AM IST

തിരുവനന്തപുരം : പന്തളത്തുനിന്ന് തിങ്കളാഴ്‌ച കാണാതായ പെണ്‍കുട്ടികളെ ഇന്ന് പുലര്‍ച്ചെയോടെ തിരുവനന്തപുരത്ത് കണ്ടെത്തി. ഫോര്‍ട്ട് പൊലീസിന്‍റെ പട്രോളിങ് സംഘമാണ് വിദ്യാര്‍ഥിനികളെ കണ്ടെത്തിയത്. ഇന്നലെ രാത്രി 12.30ഓടെ കിഴക്കേക്കോട്ടയ്‌ക്ക് സമീപം റോഡരികില്‍വച്ചാണ് കുട്ടികളെ പോലീസ് കണ്ടെത്തിയത് (Pandalam Girls Found).

വിവരം ഫോര്‍ട്ട് പൊലീസ് പന്തളം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് മൂന്ന് കുട്ടികളെയും പന്തളം പൂഴിക്കാട്ട് പ്രവര്‍ത്തിക്കുന്ന സ്‌നേഹിത എന്ന സ്ഥാപനത്തിലെത്തിച്ചു. ഇന്നലെ രാവിലെ സ്‌കൂളില്‍ പോകാനിറങ്ങിയതിന് ശേഷമാണ് മൂന്ന് പെണ്‍കുട്ടികളെയും കാണാതായത്.

Also Read : പന്തളത്ത് നിന്നും മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കാണാനില്ല; പൊലീസ് അന്വേഷണം ആരംഭിച്ചു

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ കെഎസ്ആര്‍ടിസി ബസിലാണ് തിരുവനന്തപുരത്ത് എത്തിയതെന്നാണ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന വിവരം. പന്തളം ബാലാശ്രമത്തിലെ വിദ്യാര്‍ഥികളാണ് ഇവര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.