ശിശുക്ഷേമ സമിതിക്ക് മുൻപാകെയാണ് ഇമാം ഷെഫീക്ക് അല്‍ ഖാസിമി തന്നെ പീഡിപ്പിച്ചുവെന്ന ആരോപണം ശരിവച്ച് പെൺകുട്ടി മൊഴി നൽകിയത്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന പെൺകുട്ടിക്ക് രണ്ട് ദിവസമായി കൗൺസിലിംഗ് നൽകിവരുകയായികുന്നു. കുട്ടി പീഡനത്തിനിരയായതായി വൈദ്യപരിശോധനയിൽ വ്യക്തമായിരുന്നു.
കേസിന്‍റെ ആദ്യഘട്ടത്തിൽ മൊഴി നൽകാൻ പെൺകുട്ടിയും വീട്ടുകാരും വിസമ്മതിച്ചിരുന്നു. കൗൺസിലിംഗിനൊടുവിലാണ് കുട്ടി മൊഴി നൽകിയത്.
ഒളിവിലായ ഇമാമിനെ കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.