തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതി വാടകവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ. ചിരത്തലവിളാകാം സ്വദേശി അർച്ചനയാണ് (24) മരിച്ചത്. ഒരു വർഷം മുമ്പാണ് ചിത്തരവിളാകം സ്വദേശി സുരേഷുമായി വിവാഹം കഴിഞ്ഞത്. ഇരുവരും വ്യത്യസ്ത മതസ്ഥരാണ്.
Also Read: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ
ഇരുവരും താമസിച്ചിരുന്ന വാടക വീട്ടിലാണ് അർച്ചനയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. വിഴിഞ്ഞം പൊലീസെത്തി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവതിയുടെ ബന്ധുക്കളുടെ ആരോപണത്തെത്തുടർന്ന് സ്ത്രീധനപീഡനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്.
കൊല്ലത്ത് സമാന സംഭവമുണ്ടായി മണികൂറുകൾക്കുള്ളിൽ ആണ് വിഴിഞ്ഞത്തെ സംഭവം.തിങ്കളാഴ്ചയാണ് ശാസ്താംകോട്ടയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . നിലമേൽ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തില്‍ ഭർത്താവ് അരുൺ പൊലീസ് കസ്റ്റഡിയിലാണ്.