ETV Bharat / state

'മഴ പ്രളയമാകുന്നു, കേരളത്തില്‍ വെള്ളം ഒഴുകിപ്പോകാനിടമില്ല': ഭൗമശാസ്‌ത്രജ്‌ഞൻ ഡോ. സജിൻ കുമാർ - kerala piravi

geologist Dr sajin Kumar On Kerala rainfall: കേരളത്തിലെ മഴയുടെ രീതിയിലും ഭൂവിനിയോഗത്തിലും വ്യത്യാസമുണ്ടായി, 67-ാം കേരള പിറവി ദിനത്തിൽ സംസ്ഥാനത്തെ കാലാവസ്ഥ സാഹചര്യത്തിലുണ്ടായ മാറ്റങ്ങൾ ഇടിവി ഭാരതിനോട് പങ്കുവച്ച് ഭൗമശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ. സജിൻ കുമാർ

കേരളപിറവി  കേരളം പ്രകൃതി ദുരന്തങ്ങൾ  കേരളം മഴ  കേരളത്തിലെ കാലാവസ്ഥ വ്യതിയാനം  ഡോ സജിൻ കുമാർ  പ്രളയം  ഉരുൾപൊട്ടൽ  landslide kerala  kerala flood  kerala piravi  kerala rain
Kerala rainfall and Land Use
author img

By ETV Bharat Kerala Team

Published : Nov 1, 2023, 9:12 AM IST

Updated : Nov 1, 2023, 12:14 PM IST

ഡോ.സജിൻ കുമാർ ഇടിവി ഭാരതിനോട്

തിരുവനന്തപുരം : കേരളത്തിലെ മഴയുടെ രീതിയിലും ഭൂവിനിയോഗത്തിലും (Kerala rainfall and Land Use Kerala Piravi) വ്യത്യാസമുണ്ടായെന്ന് കേരള സർവകലാശാലയിലെ ജിയോളജി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറും ഭൗമശാസ്‌ത്രജ്‌ഞനുമാണ് ഡോ സജിൻ കുമാർ (geologist Dr sajin Kumar). 67ാമത് കേരള പിറവി ദിനത്തിൽ സംസ്ഥാനത്തെ കാലാവസ്ഥ സാഹചര്യത്തിലുണ്ടായ മാറ്റങ്ങൾ ഇടിവി ഭാരതിനോട് പങ്കുവക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മഴയുടെ രീതിയിൽ വ്യത്യാസമുണ്ടായി. എന്നാൽ, വർഷത്തിൽ പെയ്യുന്ന മഴയുടെ തോതിൽ വ്യത്യാസമുണ്ടാകാനിടയില്ല.

30 മുതൽ 40 ദിവസം വരെ നീണ്ടു നിൽക്കുന്ന തീവ്രമായ മഴയാണ് ഇന്ന് സംസ്ഥാനത്ത് പെയ്യുന്നത്. ഇതേ തോതിലുള്ള മഴ 100 മുതൽ 110 ദിവസം വരെ നീണ്ടു നിൽക്കുന്ന രീതിയായിരുന്നു സംസ്ഥാനത്ത് മുൻകാലങ്ങളിൽ. ഇതു കൃഷിയെയും വലിയ രീതിയിൽ സഹായിച്ചു. നമ്മുടെ കാർഷിക സംസ്‌കാരം തന്നെ മഴയെ ആശ്രയിച്ചായിരുന്നു.

ഭൂഗർഭ ജലത്തെ മഴ പുഷ്‌ടിപ്പെടുത്തുമായിരുന്നു. എന്നാൽ ഇപ്പോൾ ചെറിയ ഇടവേളയിൽ വലിയ തോതിലുള്ള മഴയുണ്ടാകുന്നു. ഇതു പ്രളയമുണ്ടാക്കുന്നു. 2018 ലുള്ള പ്രളയം തന്നെ ഉദാഹരണമായി എടുക്കുകയാണെങ്കിൽ മൂന്ന് ദിവസത്തെ മഴയാണ് ഏകദേശം 3500 സ്‌ക്വയർ കിലോമീറ്റർ വെള്ളത്തിലാക്കുന്നത്. പ്രളയം വന്നത് കൊണ്ട് തന്നെ ആരും കാണാതെ പോയ ഒരു ദുരന്തമായിരുന്നു ഉരുൾ പൊട്ടൽ.

ഏതാണ്ട് 4728 ചെറുതും വലുതുമായ ഉരുൾപൊട്ടലുകളായിരുന്നു 2018ൽ മാത്രം സംസ്ഥാനത്ത് ഉണ്ടായത്. പ്രളയം വന്നത് കൊണ്ടാണ് ഇതു ശ്രദ്ധിക്കപ്പെടാതെ പോയത്. മണ്ണിടിച്ചിലും പ്രളയവുമാണ് പ്രധാനമായിട്ട് സംസ്ഥാനത്ത് കണ്ടു വരുന്ന രണ്ട് പ്രകൃതി ദുരന്തങ്ങൾ. വ്യത്യസ്‌തമായ ഒരു കാലാവസ്ഥയാണ് 2018 ന് ശേഷം ഉണ്ടായിട്ടുള്ളത്.

ഇത്തരത്തിലുള്ള മഴ വേനൽ കാലത്ത് വരൾച്ച ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ജലാശയങ്ങൾ ഒഴുകി പോകേണ്ട പാതയിൽ തന്നെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നു. 68 വർഷങ്ങൾക്ക് മുൻപ് കേരള പിറവിയുടെ കാലത്ത് വലിയ തോതിൽ നെൽകൃഷിയുണ്ടായിരുന്നു. നെൽകൃഷിയോട് അനുബന്ധിച്ചുള്ള സംസ്‌കാരം ഉണ്ടായിരുന്നു. ഭൂമിയിലേക്ക് വെള്ളം ഇറങ്ങാനും ഇതു സഹായിച്ചു.

എന്നാൽ ഇപ്പോൾ അതെല്ലാം നികത്തി. ആ സാഹചര്യം മാറി. മറ്റ് കൃഷികളും നിർമാണ പ്രവർത്തനങ്ങളും വന്നപ്പോൾ വെള്ളം ഒഴുകി പോകാനുള്ള സാഹചര്യം തന്നെ മാറി. 1990 കളുടെ തുടക്കത്തിൽ റബർ കൃഷി വ്യാപകമായി ആരംഭിച്ചു. റബർ തൈകൾ വയ്‌ക്കുമ്പോൾ തന്നെ മഴക്കുഴികളിലൂടെ ഭൂമിയിലേക്ക് വെള്ളം ഇറങ്ങുമായിരുന്നു. കവളപ്പാറയിലും പുത്തുമലയിലും റബർ, എലം തോട്ടങ്ങളിൽ ഉരുൾപൊട്ടിയത് അതിന്‍റെ ഉദാഹരണമാണ്. ഭൂവിനിയോഗത്തിൽ വന്ന മാറ്റം പ്രധാനമായും പ്രകൃതി ദുരന്തങ്ങൾക്ക് കാരണമായി.

ഏകദേശം 250 കോടി വർഷം മുൻപ് ഉണ്ടായ പാറകളാണ് കേരളത്തിലുള്ളത്. എന്നാൽ ഉപരിതലത്തിൽ 10,000 മുതൽ 15,000 വർഷം വരെ മാത്രം പഴക്കമുള്ളതാണ്. ഇവ തമ്മിൽ ഒരു കെട്ടുപാടില്ല. മഴവെള്ളം പാറ വരെ എത്തിയ ശേഷം മണ്ണിന്‍റെയും പാറയുടെയും ഇടയിലൂടെ ഊർന്നിറങ്ങും. വെള്ളത്തോടൊപ്പം മണ്ണ് ഒലിച്ച് വരുമ്പോഴാണ് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാവുക. ഇതിനെ നിയന്ത്രിക്കാൻ കഴിയില്ല. കാലാവസ്ഥ വ്യതിയാനം ഭൂമിയുടെ കൂടെപിറപ്പാണെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

Last Updated : Nov 1, 2023, 12:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.