ETV Bharat / state

കേരള ഗവര്‍ണര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു : ഉമ്മന്‍ചാണ്ടി - kerala governer

ജനാധിപത്യത്തില്‍ നരേന്ദ്രമോദിക്കും അമിത് ഷാക്കും ഗവര്‍ണര്‍ക്കും മാത്രമേ അഭിപ്രായങ്ങള്‍ പറയാന്‍ പറ്റൂ എന്ന നിലപാട് കേരളത്തില്‍ നടക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഗവര്‍ണര്‍  എഐസിസി ജനറല്‍ സെക്രട്ടറി  ഉമ്മന്‍ചാണ്ടി  തിരുവനന്തപുരം  thiruvnathapuram  kerala governer  AICC general secretary
കേരള ഗവര്‍ണര്‍ക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി
author img

By

Published : Jan 10, 2020, 12:08 PM IST

Updated : Jan 10, 2020, 1:20 PM IST

തിരുവനന്തപുരം: ഭരണഘടനയുടെ സംരക്ഷകന്‍ എന്നവകാശപ്പെട്ട് കേരള ഗവര്‍ണര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം എം ഹസന്‍ രാജ്ഭവന് മുന്നില്‍ നടത്തിയ 24 മണിക്കൂര്‍ ഉപവാസത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ജനങ്ങളെ വെല്ലുവിളിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും ജനാധിപത്യത്തില്‍ നരേന്ദ്രമോദിക്കും അമിത് ഷാക്കും ഗവര്‍ണര്‍ക്കും മാത്രമേ അഭിപ്രായങ്ങള്‍ പറയാന്‍ പറ്റൂ എന്ന നിലപാട് കേരളത്തില്‍ നടക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേരള ഗവര്‍ണര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു : ഉമ്മന്‍ചാണ്ടി

പദവി മറന്നുള്ള പ്രതികരണങ്ങള്‍ ഗവര്‍ണർ തുടരുകയാണെങ്കില്‍ ജനങ്ങളുടെ പ്രതിഷേധം ഗവര്‍ണറെ നേരിട്ട് അറിയിക്കണമെന്നും ഇതിനായി വേണ്ടിവന്നാല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുഴുവന്‍ രാഷ്ട്രീയകക്ഷികളും ഗവര്‍ണറെ നേരില്‍ കാണണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു . പൗരത്വ നിയമ ഭേദഗതിയുടെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇതുവരെ കേന്ദ്രത്തിന് സാധിക്കാത്തതാണ് സ്വതന്ത്ര്യ ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നത്. ഇത്തരം പ്രതിഷേധങ്ങളെ മുഖംമൂടി ധാരികളെയും ഗുണ്ടകളെയും കൊണ്ട് അടിച്ചമര്‍ത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

ഇന്നലെയാണ് പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം എം ഹസന്‍ രാജ്ഭവന് മുന്നില്‍ ഉപവാസ സമരം ആരംഭിച്ചത്. ഉമ്മന്‍ചാണ്ടി എം എം ഹസന് നാരങ്ങാ നീര് നല്‍കിയാണ് ഉപവാസം അവസാനിപ്പിച്ചത്.

Intro:ഭരണഘടനയുടെ സംരക്ഷകന്‍ എന്നവകാശപ്പെട്ട് കേരള ഗവര്‍ണ്ണര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. Body:പൗരത്വഭേദഗതി നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് എം എം ഹസന്‍ രാജ്ഭവന് മുന്നില്‍ നടത്തിയ 24 മണിക്കൂര്‍ ഉപവാസത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഉമ്മന്‍ ചാണ്ടി ഗവര്‍ണ്ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കേരളത്തിലെ മറ്റൊരു ഗവര്‍ണര്‍മാരും ചെയ്യാത്തത് പോലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ഗവര്‍ണ്ണര്‍ ചെയ്യുന്നത്. ജനാധിപത്യത്തില്‍ നരേന്ദ്രമോദിക്കും അമിത് ഷാക്കും ഗവര്‍ണര്‍ക്കും മാത്രമേ അഭിപ്രായങ്ങള്‍ പറയാന്‍ പറ്റൂ എന്ന നിലപാട് കേരളത്തില്‍ നടക്കില്ല.പദവി മറന്നുള്ള പ്രതികരണങ്ങള്‍ ഗവര്‍ണള്‍ തുടരുകയാണെങ്കില്‍ ജനങ്ങളുടെ പ്രതിഷേധം ഗവര്‍ണ്ണറെ നേരിട്ട് അറിയിക്കണം. ഇതിനായി വേണ്ടിവന്നാല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ഗവര്‍ണറെ നേരില്‍ക്കാണണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ബൈറ്റ്

പൗരത്വ നിയമ ഭേദഗതിയുടെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇതുവരെ കേന്ദ്രത്തിന് സാധിക്കാത്തതാണ് സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമെന്നും എന്നാല്‍ അത്തരം പ്രതിഷേധങ്ങളെ മുഖംമൂടി ധാരികളെയും ഗുണ്ടകളെയും കൊണ്ട് അടിച്ചമര്‍ത്താന്‍ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ഇന്നലെയാണ് പൗരത്വഭേദഗതി നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് എം എം ഹസന്‍ രാജ്ഭവന് മുന്നില്‍ ഉപവാസ സമരം ആരംഭിച്ചത്. ഉമ്മന്‍ചാണ്ടി എം എം ഹസന് നാരങ്ങാ നീര് നല്‍കിയാണ് ഉപവാസം അവസാനിപ്പിച്ചത്.

Conclusion:
Last Updated : Jan 10, 2020, 1:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.