തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കൊണ്ടുവന്ന കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. പള്ളിക്കല്‍ സ്വദേശി വരുണ്‍ (25), ഒഴുകുപാറ സ്വദേശി നന്നു (24), താന്നിമൂട് സ്വദേശി വിഷ്ണു എന്നിവരാണ് നെയ്യാറ്റിൻകര പൊലീസിന്‍റെ പിടിയിലായത്. നെയ്യാറ്റിൻകര റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും രണ്ടരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു. റൂറല്‍ ആന്‍റി നര്‍ക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. നെയ്യാറ്റിൻകര എസ് ഐ സെന്തിൽ കുമാർ, ആന്‍റി നർക്കോട്ടിക് സെൽ എസ് ഐ ഷിബുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനെത്തിച്ച കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
പ്രതികളില്‍ നിന്നും രണ്ടരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു. റൂറല്‍ ആന്‍റി നര്‍ക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.