തിരുവനന്തപുരം: യുവാക്കളുടെ സംഘം കടയുടമയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി. വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. റോഡില്‍ വച്ച് യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
തുടര്‍ന്ന് സംഘം അടുത്തുള്ള കടയ്‌ക്ക് മുന്നില്‍ എത്തി. സംഘര്‍ഷത്തിനിടെ കടയില്‍ ചായക്കൊയ്‌പ്പം വില്‍ക്കാന്‍ വച്ച പലഹാരങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടി യുവാക്കള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. ഇതുകണ്ട കടയുടമ അക്‌ബര്‍ ഷാ ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് യുവാക്കള്‍ ഇയാളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്.
സംഭവത്തില്‍ കോവളം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പിടികൂടാനായിട്ടില്ല. അന്വേഷണം നടക്കുകയാണ്.