ETV Bharat / state

ആരാധനാലയങ്ങളിൽ മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ

മാരക ആയുധങ്ങളുമായെത്തി ആരാധനാലയങ്ങൾ തകർത്ത് മോഷണം നടത്തുന്ന സംഘത്തിലെ പ്രാധാനിയാണ് പിടിയിലായ അമൽരാജ്.

author img

By

Published : Aug 26, 2021, 2:48 PM IST

ആരാധനാലയങ്ങളിൽ മോഷണം  robs places of worship  സംഘത്തിലെ പ്രധാനി പിടിയിൽ  മോഷക്കേസിലെ പ്രതി പിടിയിൽ  കണ്ടംതിട്ട സ്വദേശി അമൽരാജ്
ആരാധനാലയങ്ങളിൽ മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ

തിരുവനന്തപുരം : ജില്ലയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. കണ്ടംതിട്ട സ്വദേശി അമൽരാജ് ആണ് പിടിയിലായത്.

Also Read: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി

കാട്ടാക്കട ആമച്ചൽ അമലോത്‌ഭവ മാതാ ദേവാലം, കട്ടക്കോട് സെന്‍റ് അന്‍റണീസ് ദേവാലം, കട്ടക്കോട് ജംഗ്ഷനിലെ സെന്‍റ് ആൻ്റണീസ് കുരിശടി, ചാത്തിയോട് വേളങ്കണ്ണിമാതാ കുരിശടി, മംഗലക്കൽ മുത്താരമ്മൻ ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളിൽ മോഷണം നടത്തിയ സംഘത്തിലെ പ്രധാനിയാണ് ഇയാൾ.

മാരകായുധങ്ങളുമായി എത്തി ആരാധനാലയങ്ങൾ തകർത്ത് കാണിക്കവഞ്ചികൾ, കാഴ്ചവസ്തുക്കൾ തുടങ്ങിയവ അപഹരിക്കുകയാണ് സംഘത്തിന്‍റെ രീതി. സംഘാംഗമായ അരുൺ രാജിനെ അടുത്തിടെ കാട്ടാക്കട പൊലീസ് പിടികൂടിയിരുന്നു.

മോഷണം നടന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും പരിശോധിച്ചാണ് പൊലീസ് പ്രതികളെ പ്രതികൂടിയത്. അമൽരാജിനെ കാട്ടാക്കട കോടതിയിൽ ഹാജരാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.