തിരുവനന്തപുരം: മഹാരാഷ്ട്രയിലും ഗുജറാത്തിലും കണ്ടെത്തിയ ഫംഗല്‍ ഇന്‍ഫെക്ഷന്‍ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. അപൂര്‍വ്വമായാണ് കേരളത്തില്‍ ഈ ഫംഗല്‍ ഇന്‍ഫെക്ഷന്‍ കണ്ടെത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡിനു മുമ്പും ഇത്തരം ഇന്‍ഫെക്ഷന്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ഫംഗല്‍ ഇന്‍ഫെക്ഷന്‍ സംബന്ധിച്ച് വിശദമായ പരിശോധന നടത്തും. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡും ഇക്കാര്യത്തിൽ കൂടുതല്‍ പരിശോധന നടത്തുമെന്നും മെഡിക്കല്‍ കോളജുകളിലെ ഇന്‍ഫെക്ഷന്‍ ഡിസീസ്സ് വിഭാഗങ്ങളും ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ വായനക്ക്: കൊവിഡ് വ്യാപനം;നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് പ്രധാനമന്ത്രി
അതേ സമയം സംസ്ഥാനത്ത് ഇന്ന് 32,680 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. 99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 296 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇന്ന് 96 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6339 ആയി ഉയർന്നു.