തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 29 പൈസയുമാണ് കൂട്ടിയത്. ആറു മാസത്തിനിടെ ഇന്ധനവില കൂട്ടുന്നത് 58 തവണയാണ്. ഈ മാസം ഇതുവരെ വിലകൂട്ടിയത് 17 തവണയും.
Also Read: നൂറ്റാണ്ടിന്‍റെ ചരിത്രം തിരയടിക്കുന്ന പാമ്പൻ പാലം: ഇത് ശരിക്കും എൻജിനീയറിങ് വിസ്‌മയം
തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 100 രൂപ 79 പൈസയും ഡീസലിന് 95 രൂപ 74 പൈസയുമായി വർധിച്ചു. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 99 രൂപ 3 പൈസയും ഡീസൽ വില ലിറ്ററിന് 94 രൂപ 8 പൈസയുമായി.
എൽഡിഎഫ് പ്രതിഷേധം ബുധനാഴ്ച
ജനങ്ങൾ കൊവിഡ് പ്രതിസന്ധിയിൽ കഴിയുമ്പോൾ ഇന്ധനവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും പ്രതിഫലമായി കോടികളാണ് സ്വകാര്യ എണ്ണക്കമ്പനികളിൽ നിന്നും ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നതെന്നും എ.വിജയരാഘവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.