തിരുവനന്തപുരം: ഇന്ധന വിലയിൽ വീണ്ടു വർധനവ്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില നൂറിനോട് അടുക്കുകയാണ്. 99 രൂപ 54 പൈസയാണ് തിരുവനന്തപുരത്ത് പെട്രോൾ വില. 94 രൂപ 82 പൈസയാണ് ജില്ലയിൽ ഒരു ലിറ്റർ ഡീസലിൻ്റെ വില.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 97 രൂപ 60 പൈസയും ഡീസലിന് 93 രൂപ 99 പൈസയുമാണ് വില.