ETV Bharat / state

ഇന്ധനവില വര്‍ധന; പരസ്പരം പഴിചാരി പ്രതിപക്ഷവും സര്‍ക്കാറും സഭയില്‍ - കെ.എം ബാലഗോപാൽ

സ്റ്റേറ്റ് സ്പോൺസേർഡ് നികുതി ഭീകരതയാണ് കേരളത്തിൽ നടക്കുന്നത് എന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിലാണ് ഷാഫിയുടെ വിമർശനം.

ഇന്ധനവില വര്‍ദ്ധന  fuel-price-hike  kerala-assembly  ഷാഫി പറമ്പിൽ  കെ.എം ബാലഗോപാൽ  ഇന്ധന നികുതി
ഇന്ധനവില വര്‍ദ്ധന; പരസ്പരം പഴിചാരി പ്രതിപക്ഷവും സര്‍ക്കാറും സഭയില്‍
author img

By

Published : Nov 2, 2021, 1:11 PM IST

തിരുവനന്തപുരം: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് നിയമസഭയിൽ ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണ പ്രതിപക്ഷ അംഗങ്ങള്‍. സ്റ്റേറ്റ് സ്പോൺസേർഡ് നികുതി ഭീകരതയാണ് കേരളത്തിൽ നടക്കുന്നത് എന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിലാണ് ഷാഫിയുടെ വിമർശനം.

110 രൂപക്ക് എണ്ണ അടിക്കുമ്പോൾ 66 രൂപ നികുതി നൽകേണ്ട ഗതികേടാണ്. രണ്ട് തവണ നികുതി കുറച്ച മനുഷ്യത്വമുള്ള മുഖ്യമന്ത്രി ഭരിച്ച നാടാണിത്. നാലു തവണയായി 600 കോടി രൂപ വേണ്ടെന്നുവച്ച മാതൃകയുണ്ടെന്നും എന്ന് ഷാഫി പറഞ്ഞു. അതേസമയം കൊവിഡ് കാലത്ത് ഇന്ധന നികുതി വർധിപ്പിക്കാതെ സംസ്ഥാനമാണ് കേരളമെന്ന് ധനമന്ത്രി കെ.എം ബാലഗോപാൽ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല.

Also Read: 'കമ്യൂണിസ്റ്റ് പാർട്ടി ഞങ്ങളെ സമരം നടത്താൻ പഠിപ്പിക്കേണ്ട'; ജോജു വിഷയത്തിൽ വിഡി സതീശൻ

ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് നികുതി കുറയ്ക്കുകയും പിന്നീട് നാല് തവണ നികുതി കൂട്ടി നഷ്ടത്തിന്‍റെ നാലിരട്ടി വരുമാനം നേടുകയാണ് ചെയ്തത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ വളരെ കൂടുതലാണ് ഇന്ധനവിലയെന്നും ബാലഗോപാൽ പറഞ്ഞു.

കേന്ദ്രം നികുതി വർധിപ്പിക്കുമ്പോൾ കേരളത്തിന് അധിക വരുമാനമാണ് ലഭിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഈ അധിക വരുമാനത്തിൽ നിന്ന് സാധാരണക്കാരായ ടാക്സി തൊഴിലാളികൾക്കും മത്സ്യതൊഴിലാളികൾക്കും ഉൾപ്പടെയുള്ളവർക്ക് സബ്‌സിഡി നൽകി ജനങ്ങളുടെ ഭാരം കുറയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ധനമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.