തിരുവനന്തപുരം: സംസ്ഥാന അതിർത്തിയായ കടുക്കറയിൽ ചരക്കു ലോറി റിസർവോയറിലേക്ക് മറിഞ്ഞു. അപടത്തില്‍ നിന്നും ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. നാഗർകോവില്‍ നിന്നും കൊല്ലത്തേക്ക് നിർമാണ സാധനങ്ങൾ കൊണ്ടുവരികയായിരുന്ന ലോറി ഡാമിന്‍റെ സുരക്ഷാവേലിയും ഇലക്ട്രിക് പോസ്റ്റും ഇടിച്ചു തകര്‍ത്തു.
ലോറി ഡ്രൈവർ കൊല്ലം സ്വദേശി അനിൽകുമാറാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നിലവിളി കേട്ടതിനെ തുടര്‍ന്ന് പരിസരവാസികള്‍ അപകട സ്ഥലത്തെത്തുകയും അനിലിനെ രക്ഷപ്പെടുത്തുകയായിരുന്നു. യാത്ര ക്ഷീണം കൊണ്ട് ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ALSO READ: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം ; ആറ് ജില്ലകളില്‍ കൊവിഷീല്‍ഡില്ല